കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റര്‍ മേഴ്‌സി മണ്ണാറാത്ത് (68 ) നിര്യാതയായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റര്‍ മേഴ്‌സി മണ്ണാറാത്ത് (68 ) നിര്യാതയായി


കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റര്‍ മേഴ്‌സി മണ്ണാറാത്ത് എസ്എബിഎസ്, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ (മോളിയമ്മ സെബാസ്റ്റ്യന്‍ 68 പൊന്‍കുന്നം) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.45 ന് കുന്നുംഭാഗം പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ ആരംഭിക്കുന്നതും 3.30 ന് പൊന്‍കുന്നം തിരുക്കുടുംബ ദൈവാലയ സെമിത്തേരിയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് കുന്നുംഭാഗം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരുന്നതാണ്.
ഒറീസ, ഗോരഖ്പൂര്‍, നേപ്പാള്‍, തിരുവനന്തപുരം, പൊന്‍കുന്നം, വണ്ടന്‍മേട്, വെള്ളാരംകുന്ന്, ഇടക്കുന്നം, കോരൂത്തോട്, ഇളങ്ങുളം, കുന്നുംഭാഗം തുടങ്ങിയ മഠങ്ങളിലും കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കുന്നുംഭാഗം സെന്റ് ജോസഫ്‌സ് നഴ്‌സറി സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി സേവനം ചെയ്തുവരികയായിരുന്നു. പൊന്‍കുന്നം ഇടവക മണ്ണാറാത്ത് പരേതരായ സെബാസ്റ്റ്യന്‍ റോസമ്മ ദന്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: വത്സമ്മ തോമസ് (ഗാന്ധിനഗര്‍, കോട്ടയം), അഡ്വ. ബോബന്‍ മണ്ണാറാത്ത് (പൊന്‍കുന്നം).