കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത് (ഏലമ്മ 65) വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത്  (ഏലമ്മ 65) വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത് (ഏലമ്മ 65) കുറവിലങ്ങാട് ടൗണിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിറകിൽ നിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ഇടിച്ചു അപകടത്തിൽ പെട്ടാണ് മരണമടഞ്ഞത്. കുളപ്പുറം കാവുംപുറത്ത് പരേതനായ ജോസഫിന്റെയും അന്നമ്മയുടെയും മകളാണ് മരിച്ച സിസ്റ്റർ സാവിയോ. പാട്‌നയില്‍ മിഷന്‍പ്രവര്‍ത്തനം നടത്തുന്ന സി.ജെ കോണ്‍ഗ്രീഗേഷനില്‍ 1966 ല്‍ അംഗമായ സി.സാവിയോ അസുഖബാധിതയായ അമ്മ അന്നമ്മയെ സന്ദര്‍ശിക്കുന്നതിനാണ് കഴിഞ്ഞമാസം 29 ന് കൂവപ്പള്ളിയിലെത്തിയത്. ബുധനാഴ്ച തിരികെ പാട്‌നയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം

കുറവിലങ്ങാട് കാട്ടാമ്പക്കിലുള്ള സഹോദരി മോളിയെ കാണുന്നതിന് ശനിയാഴ്ച എത്തി. മോളിയുടെ മകള്‍ അനു കൊല്ലം കൊട്ടിയത്ത് നേഴ്‌സിംഗിന് പഠിക്കുകയാണ് അനുവിനെ സന്ദര്‍ശിക്കുന്നതിന് കൊല്ലത്തേക്ക് ട്രെയിനില്‍ പോകാനായി കുറവിലങ്ങാട്ടേക്ക് സഹോദരീ ഭര്‍ത്താവ് സെബാസ്റ്റിയന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്തു വരുമ്പോഴായിരുന്നു അപകടം. സെബാസ്റ്റ്യൻ ഓടിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിറകിൽ ഇരുന്നു സഞ്ചരിക്കവേ കുറവിലങ്ങാട് ടൗണിൽ വൈക്കം റോഡിൽ ചൂളയ്ക്കൽ ഷാപ്പിനു സമീപത്തൂ വച്ച് അമിത വേഗത്തിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്ന. സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ സിസ്റ്ററിന്റെ തലയിൽ കൂടി ടിപ്പർ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ സി. സാവിയോ മരിച്ചിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന സെബാസ്റ്റ്യൻ പരുക്കുകളോടെ ആശുപത്രിയിൽ. ഞായറാഴ്ച പുലർച്ചെ 5.40 ആയിരുന്നു അപകടം നടന്നത്. 10 മിനിട്ടുനേരം മൃതദേഹം റോഡില്‍ കിടന്നു നാട്ടുകാര്‍ വിവരമറിയിച്ച് കുറവിലങ്ങാട് പൊലീസ് എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സംസ്കാരം പിന്നീട് .

സഹോദരങ്ങള്‍ സി.ആനി(എഫ്എബിഎസ് പുള്ളിക്കാനം), സി.ടെസി(എഫ്എബിഎസ് നേപ്പാള്‍), സി.ഗ്രേസി(നോട്ടര്‍ഡാം കോണ്‍ഗ്രീഗേഷന്‍ പാട്‌ന), ജോസ്, റോബിന്‍, ജോഷി, മേരി, എല്‍സി മംഗലാപുരം, മോളി കാട്ടാമ്പാക്ക്, പരേതനായ സണ്ണി.