സിസ്റ്റർ ടെസ്സി കൊട്ടാടിക്കുന്നേൽ SABS (68) നിര്യാതയായി

സിസ്റ്റർ ടെസ്സി കൊട്ടാടിക്കുന്നേൽ SABS  (68) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം സെന്റ് ജോസഫ്‌സ് ആരാധനാമഠം അംഗമായ സിസ്റ്റർ ടെസ്സി കൊട്ടാടിക്കുന്നേൽ SABS ( ത്രേസ്സ്യമ്മ 68, കണ്ണമ്പള്ളി ) നിര്യാതയായി. വ്യാഴാഴ്ച വെളുപ്പിന് ഒന്നേകാലിനായിരുന്നു അന്ത്യം .

മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9.30 നു കുന്നുംഭാഗം ജിയോവാനി പ്രൊവിൻഷ്യൽ ഹൗസിലെ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും, തുടർന്ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ ദേവാലയ സിമിത്തേരിയിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.