കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി

കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി


കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്എച്ച് വിമലാ പ്രൊവിന്‍സ് കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലില്‍ ആരംഭിച്ച് സെന്റ് ജോസഫ് പള്ളിയില്‍.

പരേത കുറിച്ചി മുള്ളന്‍കുഴിയില്‍ മാത്യു ജോസഫ് – അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരിക്കുട്ടി, ജോസഫ്, ഏലിക്കുട്ടി, ബേബിച്ചന്‍, വത്സമ്മ, ആന്റണി, പരേതരായ അന്നമ്മ, മാത്തുക്കുട്ടി.
പരേത ആര്‍പ്പൂക്കര, ചങ്ങനാശേരി, ആനിക്കാട്, കന്പംമെട്ട്, വെളിയനാട്, കുമരകം, കണയങ്കവയല്‍, മുക്കൂട്ടുതറ, അമലഗിരി, മേലോരം, കല്‍തൊട്ടി, വണ്ടന്‍പതാല്‍, കൂവപ്പള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.