നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

കാഞ്ഞിരപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. പലയിടത്തും നാടിനെ ചതയദിനറാലി പീതസാഗരമാക്കി .

ചതയദിനത്തില്‍ വിശേഷാല്‍ പൂജകളോടെയായിരുന്നു ഗുരുജയന്തിക്ക് തുടക്കമായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രധാനപരിപാടികള്‍. പീത വസ്ത്രധാരികളായ ശ്രീനാരായണീയര്‍ ചെറുജാഥകളായി മഞ്ഞ പതാകയുമേന്തി സംഗമിച്ച് ശ്രീനാരായണ അനുസ്മരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു.

നൂറുകണക്കിന് സ്ത്രീകള്‍ ചതയദിന റാലികളില്‍ പങ്കെടുത്തു. വൈകുന്നേരം യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനങ്ങളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ മുഖ്യാതിഥികളായിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കിലെ പൊൻകുന്നം, എരുമേലി,ചിറക്കടവ്‌, മുണ്ടക്കയം എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിപാടികള്‍ നടന്നു. ശാഖകളുടെ നേതൃത്വത്തില്‍ ഗുരുപൂജയും ഗുരുദേവകൃതികളുടെ ആലാപനവും പ്രസാദമൂട്ടും പ്രത്യേക പൂജകളും ശ്രീനാരായണ ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും നടന്നു.

എസ്.എൻ.ഡി.പി.യോഗം 55-ാം നമ്പർ കാഞ്ഞിരപ്പള്ളി ശാഖയിൽ ജയന്തിഘോഷയാത്ര നടത്തി. സമ്മേളനംയൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ആർ.പ്രദീപ് അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.

പൊൻകുന്നം: എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർ പൊൻകുന്നം ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. സർവ്വൈശ്വര്യപൂജ, ജയന്തി ഘോഷയാത്ര എന്നിവ നടന്നു.

ആനിക്കാട്: എസ്.എൻ.ഡി.പി.യോഗം 449-ാം നമ്പർ ആനിക്കാട് ശാഖയിൽ ജയന്തി ഘോഷയാത്ര,ഗുരുപൂജ എന്നിവ നടന്നു. പൊതുസമ്മേളനത്തിൽ യോഗം ബോർഡ് അംഗം കെ.എൻ.വിജയകുമാർ അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അവാർഡ്ദാനവും പെൻഷൻ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സണ്ണിഎബ്രഹാം നിർവഹിച്ചു. വി.എൻ.ഗോപി, സുനിത രാജു, സി.കെ.ശശിധരൻ, പി.പി.ബാബു, ജയമോൾ പ്രദീപ്, പി.എസ്.രമേശൻ, പി.കെ.രവി, ചെല്ലപ്പൻ മാധവൻ, വി.വി.ബാബു, എം.ബി.ബിജു, സുനോജ്.ആർ, പ്രദീപ് എം.പി, രാമകൃഷ്ണൻ പി.കെ., സി.ഇ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

ഇളമ്പള്ളി:എസ്.എൻ.ഡി.പി.യോഗം 4840-ാം നമ്പർ ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിന് ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ പതാക ഉയർത്തി. സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, മഹാപ്രസാദമൂട്ട്, ജയന്തി ഘോഷയാത്ര എന്നുവയുണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ ശാഖാപ്രസിഡന്റ് കെ.ജ്യോതിലാൽ അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർബോർഡ് അംഗം കെ.എൻ.വിജയകുമാർ ജയന്തി സന്ദേശം നൽകി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വാഴക്കാല പെൻഷൻ വിതരണവും അവാർഡ്ദാനവും നടത്തി.

പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർ പൊൻകുന്നം ശാഖയുടെ പുതിയ ഓഫീസ് മന്ദിര സമർപ്പണസമ്മേളനം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ജീരാജ് ഓഫീസ് മന്ദിരസമർപ്പണം നടത്തി. ശാഖാപ്രസിഡന്റ് ടി.എസ്.രഘു തകിയേൽ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ്പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, ശാഖാ സെക്രട്ടറി എം.എം.ശശിധരൻ മുത്തുവയലിൽ,വൈസ് പ്രസിഡന്റ് എ.ആർ.സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.

ചെറുവള്ളി: 993-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ഘോഷയാത്ര മുൻ ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് എം.എൻ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മഹാപ്രസാദമൂട്ട് നടന്നു.്.

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ചതയദിന റാലികൾ – ചിത്രങ്ങൾ കാണുക :

LINKS