ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.


മുണ്ടക്കയം : മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി, കരിനിലം, കാരപ്ലാക്കല്‍ മനോജ്-ഷിജി ദമ്പതികളുടെ മകന്‍ ശ്രഹരി (ഹരികുട്ടന്‍-13) മുണ്ടക്കയം, ചാച്ചിക്കവല പഞ്ചായത്തു വക ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം.

സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വെളളിയാഴ്ച 2.30നു സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോയ ശ്രിഹരിയും കൂട്ടുകാരും ചെക്കു ഡാമില്‍ കുളിക്കാന്‍പോവുകയായിരുന്നു. കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടയില്‍ ചെക്കുഡാമിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. സഹപാഠികളും ആറ്റില്‍ ഉണ്ടായിരുന്ന സ്ത്രികളും ബഹളം വച്ചു സമീപവാസികള്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രിനന്ദ് (കണ്ണന്‍) ഏക സഹോദരനാണ്.
സംസ്‌കാരം ഞായറാഴ്ച നടക്കും.