ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച ഭവനനിർമ്മാണ മേഖലയിലെ ആധികാരിക ഗ്രന്ഥമായ ” പുതിയ വീട് .. കൃത്യമായി പ്ലാൻ ചെയ്യാം…” ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക്

ശ്രീകാന്ത് പങ്ങപ്പാട്ട്  രചിച്ച ഭവനനിർമ്മാണ മേഖലയിലെ ആധികാരിക ഗ്രന്ഥമായ ” പുതിയ വീട് .. കൃത്യമായി പ്ലാൻ ചെയ്യാം…” ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക്

കാഞ്ഞിരപ്പള്ളി : ഭവനനിർമ്മാണ മേഖലയിൽ മലയാളിക്ക് എന്നും കൈത്താങ്ങാകുവാൻ ഉതകുന്ന ആധികാരിക ഗ്രന്ഥം രചിച്ചു ശ്രീകാന്ത് പങ്ങപ്പാട്ട് വീണ്ടും വാർത്തകളിൽ നിറയുന്നു. പ്രശസ്ത കഥാകൃത്തും, പ്രശസ്തമായ പി ജി ഗ്രൂപ്പ്‌ന്റെ ഉടമയും, ടി വി യിൽ പ്രശസ്തമായ വാസ്തു എന്ന പരിപാടിയിലെ പ്രധാന അവതാരകനും, ഇന്ത്യയിലും വിദേശത്തും ഭവന നിർമ്മാണ രംഗത്ത് നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും നടത്തിയിട്ടുള്ള, സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ, സർവോപരി
മീഡിയം ബഡ്ജറ്റ് വീടുകളയുടെയും പഴയ വീടുകളുടെ റെനോവിഷൻ വർക്കുകളുടെയും സ്പെഷ്യലിലിസ്റ്റുമായ, എൻജിനീയർ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച , മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗ്രന്ഥമായ ” പുതിയ വീട് – കൃത്യമായി പ്ലാൻ ചെയ്യാം” എന്ന പുസ്തകം നിരൂപക പ്രശംസ പിടിച്ചുപറ്റി ഈ വർഷത്തെ ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക് കടന്നുകഴിഞ്ഞു.

” ആന്തരിക-ബാഹ്യ പ്രകൃതിക്കിണങ്ങിയ വീടിന്റെ വഴികളിലേക്കാണ് ശ്രീകാന്ത് എഴുതിയ ഈ പുസ്തകം നിങ്ങളെ ക്ഷണിക്കുന്നത് ” പുസ്തകത്തിന് അവതാരിക എഴുതിയ പ്രശസ്ത ആർക്കിടെക്ട് ജെ ശങ്കർ അഭിപ്രായപ്പെടുന്നു.

കാഞ്ഞിരാപ്പള്ളിയിലെ ആദ്യകാല സിനിമ കുടുംബത്തിലെ അംഗമാണ് ശ്രീകാന്ത് പങ്ങപ്പാട്ട് . കലാസാഗർ ഫിലിംസ് ന്റെ ബാനറിൽ നിർമിച്ച തിരമാല എന്ന ചിത്രത്തിന്റെ നിർമാതാവ് ശ്രീകാന്തിന്റെ പിതൃസഹോദരനും , പിന്നീട് കേരള ഫിലിം ഡെവോലോപ്മെന്റ് കോർപ്പറേഷൻ ന്റെ പ്രഥമ ചെയർമാനുമായ PRS പിള്ള ആയിരുന്നു . സത്യനും അടൂർ ഭാസിയുമടങ്ങിയ താരനിര അഭിനയിച്ച തിരമാല അന്നത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം പ്രശസ്ത കലാസംവിധായകൻ സാബു സിറിൽ ( ബാഹുബലി ഫെയിം ) നൊപ്പം പ്രവർത്തന പരിചയം നേടി . തുടർന്ന് തന്റെ തട്ടകമായ കാഞ്ഞിരപ്പള്ളിയിൽ വീട് രൂപകൽപന / നിർമാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീ കരിച്ചു . 25 വര്ഷം നീണ്ട പ്രൊഫഷണൽ ജീവിതത്തിൽ നിരവധി ശ്രദ്ധേയമായ രൂപകല്പനകൾ കേരത്തിൽ എമ്പാടും നിർവഹിച്ചു .IIFS ഡൽഹി യുടെ എഞ്ചിനീയറിംഗ് മികവിനുള്ള ദേശീയ അവാർഡ് 2015 ഇൽ ലഭിച്ചു .ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ 2014 ലെ സംസ്ഥാന അവാർഡ് ശ്രീകാന്ത് പാങ്ങപ്പാട്ടു ഡിസൈൻ നിർവഹിച്ച വീടിനു ലഭിച്ചു. പൊതുജനങ്ങൾക്കു ഗൃഹ നിർമാണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ വിവിധ ജില്ലകളിൽ നയിച്ച് വരുന്നു .ഒപ്പം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ദിശ ബോധ സെമിനാറും നടത്തുന്നു .

2018 ഇൽ മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ” പുതിയ വീട് – കൃത്യമായി പ്ലാൻ ചെയ്യാം” എന്ന പുസ്തകം best സെല്ലർ ആയി മാറിയിട്ടുണ്ട് . നിരവധി ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീകാന്ത് രചിച്ച “വിനയചന്ദ്രൻ മടങ്ങുകയാണ് ”
“നിങ്ങളും ഞാനും ” “ഉപ്പിലിട്ട കഥകൾ ” “തസ്‌കര പുരാണം ” എന്നീ ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഇൽ ശ്രീകാന്ത് രചനയും സംവിധാനവും നിർവഹിച്ച സംസ്ഥാന അവാർഡ് ജേതാവ് പ്രിയങ്ക നായർ പ്രധാന വേഷം ചെയ്ത “മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് ഫിലിമിന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സഞ്ചരിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡും ലഭിച്ചു . തിരക്കഥ രചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ശ്രീകാന്ത് കാഞ്ഞിരപ്പള്ളി ജനത ക്ലബ് സെക്രട്ടറി , കാഞ്ഞിരപ്പള്ളി ആർട്സ് സൊസൈറ്റി KAS പ്രഥമ ജനറൽ സെക്രട്ടറി , കാഞ്ഞിരപ്പള്ളി ലയൺസ്‌ ക്ലബ് പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളിലും സംഘാടന മികവ് തെളിയിച്ചിട്ടുണ്ട് .

കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ജി. ഗ്രൂപ്പ് ഡിസൈൻസിലെ ഉടമയും, ചീഫ് ഡിസൈനറുമാണ് ശ്രീകാന്ത്. നിലവിൽ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ശ്രീകാന്ത് തന്റെ ബിസിനസ് പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. മീഡിയം ബഡ്ജറ്റ് വീടുകളയുടെയും പഴയ വീടുകളുടെ റെനോവിഷൻ വർക്കുകളുടെയും സ്പെഷ്യലിസ്റ് ആണ് ശ്രീകാന്ത് പങ്ങപ്പാട്ട്.

നവംബർ 30 വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞിരപ്പള്ളി ലയൺസ്‌ നഗറിൽ നടത്തപെടുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് പുസ്തക പ്രകാശനം നടത്തപ്പെടുന്നു . തദവസരത്തിൽ സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രസിനെ ലയൺസ്‌ ക്ലബ് ആദരിക്കുന്നു. .നടൻ പ്രേംകുമാർ , തിരക്കഥാകൃത്തു ബിപിൻ ചന്ദ്രൻ എന്നിവർ പുസ്തകത്തെ പരിചയപ്പെടുത്തുന്നു ..സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും