കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി ശ്രീകാന്ത് വീണ്ടും; ദേശീയ സീനയർ അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ഹർഡിൽസിൽ ശ്രീകാന്തിന് സ്വർണ്ണം

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി ശ്രീകാന്ത് വീണ്ടും; ദേശീയ സീനയർ അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ഹർഡിൽസിൽ ശ്രീകാന്തിന്  സ്വർണ്ണം

കാഞ്ഞിരപ്പള്ളി∙ : കായിക മത്സരങ്ങളിൽ തുടർച്ചയായി ഒന്നാം സമ്മാനം നേടിക്കൊണ്ട് കാഞ്ഞിരപ്പള്ളിയുടെ യശസ്സ് വാനോളം ഉയർത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി ഡി.ശ്രീകാന്ത് വീണ്ടും നാടിനു അഭിമാനമായി.

ഇത്തവണ ഹൈദ്രബാദ് ഗച്ചിബൗളി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന 56–ാമത് ദേശീയ സീനയർ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പുത്തൻവീട് എൻ.ദേവദാസിന്റെയും, ഗീതാമണിയുടെയും മകൻ ഡി.ശ്രീകാന്ത് നാടിന് അഭിമാനമായത്.

ഹൈദ്രബാദിൽ ശക്തമായ മഴ പെയുന്നതിനാൽ അപകടകരമായ സാഹചര്യത്തിലായിരുന്നു മത്സരം നടന്നത് എന്നു ശ്രീകാന്ത് പറഞ്ഞു. അതിനാൽ തന്നെ തന്റെ ഏറ്റവും നല്ല റിക്കോർഡിൽ പെർഫോം ചെയ്യുവാൻ സാധിച്ചില്ല എന്നും ശ്രീകാന്ത് പറഞ്ഞു. എങ്കിലും ഏറ്റവും മിടുക്കനായി സ്വർണം നേടിയാണ് ശ്രീകാന്ത് ഫിനിഷ് ചെയ്തത്.

കോതമംഗലം എം.എ കോളജിൽ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായ ശ്രീകാന്ത് എംജി സർവ്വകലാശാല മീറ്റിൽ സ്വർണ്ണവും പട്യാലയിൽ നടന്ന അന്തർസർവ്വകലാശാല മീറ്റിൽ വെള്ളിയും നേടിയിരുന്നു. നാലു വർഷം മുമ്പ് സംസ്ഥാന സ്കൂൾ മീറ്റിലും ഹർഡിൽസ് ശ്രീകാന്ത് സ്വർണ്ണം നേടിയിരുന്നു. തൊടുപുഴ വണ്ണപ്പുറം എസ്എംവിഎച്ച്എസ് സ്കൂളിൽ കെ.പി.തോമസ് മാഷിന്റെ ശിഷ്യനായിരുന്നു. നിലവിൽ കോതമംഗലം എം എ കോളജിൽ പി.പോളിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

അമ്മ ഗീതാമണി ചേനപ്പാടി എൻഎസ്എസ് യുപി സ്കൂൾ അധ്യാപികയാണ്. സഹോദരി ശ്രീലക്ഷ്മി സെന്റ് ഡോമിനിക്സ് കോളജിൽ എംഎസ് സി കെമിസ്ട്രി വിദ്യാർഥിനിയാണ്

SREEKANTH-GOLD-MEDAL-2

SREEKANTH-GOLD-MEDAL-1