KSRTC ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

KSRTC ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


പാറത്തോട് : പൊൻകുന്നം KSRTC ഡിപ്പോയിലെ ഡ്രൈവർ വാഴേപറമ്പിൽ ശ്രീകുമാർ സുകുമാരനെ ( രാജേഷ് – 42 ) പാറത്തോട് പള്ളിപ്പടിയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .

ഇപ്പോൾ വർക്ക് അറേഞ്ച്മെൻറിൽ തിരുവനതപുരം ഡിപ്പോയിൽ ആണ് ജോലി ചെയ്തുകൊണ്ടിരുന്നത് . പാറത്തോട് പള്ളിപ്പടി ഒരുമനഗർ ഭാഗത്താണ് അദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട് . പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.