പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു.

കാഞ്ഞിരപ്പള്ളി / കുളപ്പുറം : പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞ യുവതി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു. കുളപ്പുറം ഇല്ലിയ്ക്കൽ റ്റോമിയുടെ മകൾ ശ്രീക്കുട്ടി – (22) യാണ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ മരണമടഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. മാതാവ് പരേതയായ കുഞ്ഞമ്മ സഹോദരങ്ങൾ: രാജേഷ്, അനീറ്റ