ടെറസിൽ നിന്ന് വീണ് എരുമേലി സ്വദേശിനി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു

ടെറസിൽ നിന്ന്  വീണ്  എരുമേലി സ്വദേശിനി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു

എരുമേലി : ഫോൺ ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് വീണ് തലയിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതി മരിച്ചു. വർഷങ്ങൾക്കു മുമ്പ് എരുമേലിയിൽ നിന്നും തിരുവനന്തപുരത്ത് താമസമാക്കിയ ഇലവുങ്കൽ ശ്രീകണ്ഠൻ – ലീലാമ്മ ദമ്പതികളുടെ മകൾ ശ്രീമോൾ എസ്‌ നായർ (23) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വാടക വീട്ടിൽ ടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്ന് ബന്ധുക്കൾ പറയുന്നു.

സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് എരുമേലി ശ്രീനിപുരത്തെ ബന്ധുവിന്റെ വീട്ടുവളപ്പിൽ.