വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ അ​വ​സ​രം ഇ​ന്നു നാ​ലുവ​രെ

വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ അ​വ​സ​രം ഇ​ന്നു നാ​ലുവ​രെ

ചെ​ങ്ങ​ളം: ഇ​റ്റ​ലി​യി​ലെ പാ​ദു​വ​യി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാനുള്ള അ​വ​സ​രം കേ​ര​ള​ത്തി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ങ്ങ​ളം വി​ശു​ദ്ധ അ​ന്തോ​നീ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു വ​രെ നീ​ട്ടി.

ഇ​ന്ന് രാ​വി​ലെ 9.30 നു ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 5 .30 മു​ത​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​ങ്ങ​ളം ഇ​ട​വ​കാം​ഗ​മാ​യ അ​നു അ​ൽ​ഫോ​ൻ​സാ ജേ​ക്ക​ബ് വ​ര​ച്ച സ​ഭ​യി​ലെ മാ​ർ​പാ​പ്പാ​മാ​രു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ഇ​ന്ന​ലെ ത​മി​ഴ് ഭാ​ഷ​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഞ്ഞൂ​റി​ല​ധി​കം വി​ശ്വാ​സി​ക​ൾ പ​ങ്കുചേ​ർ​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ലോ​റൻ​സ്, ഫാ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ന്ന കേ​ര​ള​ത്തി​ലെ ആ​ന്‍റ​ണി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

ഇ​ന്ന​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ ചെ​ങ്ങ​ള​ത്തെ​ത്തി​യ​ത്. പാ​ലാ, പൊ​ൻ​കു​ന്നം ഡി​പ്പോ​ക​ളി​ൽ നി​ന്നു കെ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തി. രാ​ത്രി വൈ​കി​യും ചെ​ങ്ങ​ത്തേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്.