ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ച : ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ച : ഡോ. കെ. എസ്. രാധാകൃഷ്ണൻ

പെരുവന്താനം: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉന്നതങ്ങളിലേക്ക് കുതിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർ‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നതായി മുൻ പി. എസ്. സി. ചെയർമാനും കാലടി സംസ്‌കൃത സർ‍വകലാശാല മുൻ‍ വൈസ് ചാൻ‍സിലറുമായ ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. മത്സരം മറ്റൊരൊളോടല്ല മറിച്ച് തന്നെ തന്നെ മത്സര ക്ഷമമാക്കാനുള്ള ശ്രമമാണ് ഓരോ വിദ്യാർഥിയും ഏറ്റെടുക്കേണ്ടതെന്ന്
പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ബിരുദധാന സമ്മേളനം അങ്കുരം 2019 ഉദ്ഘാടനം നിർ‍വഹിച്ച് അദ്ദേഹം പറഞ്ഞു.

സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് ഇൻ‍സ്റ്റിറ്റിയൂഷൻ ഡയറക്ടർറവ. ഡോ. ആന്റണി നിരപ്പേലിന്റെ അധ്യക്ഷതയിൽ‍ ചേർ‍ന്ന യോഗത്തിൽ റാങ്ക് ജേതാവ് നിജിമോൾ ടി. ജോർ ജിന് സ്വീകരണവും, ബിരുദ തലത്തിൽ‍ ഉന്നത വിജയം നേടിയ വിദ്യാർ‍ഥികൾക്ക് അവാര്‍ഡ് വിതരണവും നടത്തി. പ്രിൻ‍സിപ്പൽ ടോമി ഡൊമിനിക് റിപ്പോർ‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻ‍സിപ്പൽ‍ ജോളി ജോസഫ്, സെക്രട്ടറി ആന്റണി ജേക്കബ്, പി. ആർ‍. ഒ ജോസ് ആന്റണി, പി.ടി. എ. പ്രസിഡന്റ് ഒ. എച്ച്. ഷാജി, കോളജ് യൂണിയൻ‍ ചെയർമാൻ ബിനു വിജയൻ‍, ജനറൽ‍ കണ്‍വീനര്‍ ജോഗേഷ് കെ.കെ, സ്റ്റാഫ് സെക്രട്ടറി ബോബി. കെ. മാത്യു എന്നിവർ പ്രസംഗിച്ചു.