കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മികച്ച വിജയവുമായി സെന്റ് ഡൊമിനിക്‌സ് ഹയർ‍ സെക്കന്ററി സ്‌കൂൾ ; 34 വിദ്യാർത്ഥികൾ‍ക്ക് ഫുൾ എ പ്ലസ്

കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മികച്ച വിജയവുമായി സെന്റ് ഡൊമിനിക്‌സ് ഹയർ‍ സെക്കന്ററി സ്‌കൂൾ ; 34 വിദ്യാർത്ഥികൾ‍ക്ക് ഫുൾ എ പ്ലസ്

കാഞ്ഞിരപ്പള്ളി : 229 വിദ്യാർത്ഥികൾ വിജയിച്ചു. 34 വിദ്യാർത്ഥികൾ‍ക്ക് ഫുൾ എ പ്ലസ്. കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മികച്ച വിജയവുമായി സെന്റ് ഡൊമിനിക്‌സ് ഹയർ‍ സെക്കന്ററി സ്‌കൂൾ തലയെടുപ്പോടെ നിൽക്കുന്നു.

സെന്റ് ഡൊമിനിക്‌സ് ഹയർ‍ സെക്കന്ററി സ്‌കൂളിൽ‍ 239 കുട്ടികൾ‍ പരീക്ഷയെഴുതിയതിൽ‍ 229 പേർ‍ വിജയിച്ച് 95.82 ശതമാനം വിജയം കരസ്ഥമാക്കി. 34 വിദ്യാർഥികൾ‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഈ സ്‌കൂളിലെ അൽ‍ജ സെബാസ്റ്റിയൻ‍ കൊമേഴ്‌സ് വിഭാഗത്തിൽ‍ 1195 മാർ‍ക്ക് വാങ്ങി മുൻ‍ നിരയിലെത്തി. ആർ‍ദ്ര സാനു സയൻ‍സിൽ‍ 1190 മാർ‍ക്ക് വാങ്ങി രണ്ടാം സ്ഥാനത്തുമെത്തി. ഇരുവരും മറ്റ് ഗ്രെയ്‌സ് മാർ‍ക്ക് ഒന്നുമില്ലാതെയാണ് മുൻ‍ നിരയിലെത്തിയത്.