കോരുത്തോട് സെന്റ് ജോർ‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഉജ്ജ്വല വിജയം

കോരുത്തോട് സെന്റ് ജോർ‍ജ്ജ് പബ്ലിക്ക് സ്‌കൂളിന്  ഉജ്ജ്വല വിജയം

കോരുത്തോട് : സി.ബി.എസ്.ഇ പത്താം ക്‌ളാസ്സ് പരീക്ഷയിൽ പതിവുപോലെ കോരുത്തോട് സെന്റ് ജോർ‍ജ്ജ് പബ്ലിക്ക് സ്‌കൂൾ ഈ വർ‍ഷവും നൂറുമേനി വിജയം നേടി മലയോര മേഖലയുടെ അഭിമാനമായി മാറി.

500 ൽ 490 മാർക്ക് നേടി സോനാ ജോസഫ് ഒന്നാം സ്ഥാനവും 475 മാർക്ക് നേടി പ്രിനോൺ ബെന്നി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാക്കി എല്ലാ വിദ്യാർത്ഥികൾളും ഡിസ്റ്റിൻഷൻ മാർക്കും നേടി.

നിരന്തരമായ പരിശീലനവും ഉന്നത നിലവാരം പുലർ‍ത്തുന്ന അധ്യാപനവുമാണ് നൂറുശതമാനം വിജയം നേടുവാന്‍ സഹായിച്ചത് എന്ന് സ്‌കൂ ൾ‍ മാനേജർ ഫാദർ. ജോസ് മംഗലത്തിൽ പറഞ്ഞു. മലയോര മേഖലയിലെ കർഷകരുടെ മക്കൾ‍ക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുകയും മികച്ച നിലവാരത്തിൽ എത്തിക്കുകയും ചെയ്യുന്ന കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂൾ‍ നാടിന്റെ അഭിമാനമാണ്. വലിയ പട്ടണങ്ങളിൽ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ നിലവാരം , മലയോര ഗ്രാമമായ കോരുത്തോട്ടിലെ കുട്ടികൾക്ക് നൽകുവാൻ കഴിയുന്നെവെന്നതിൽ ചാരിതാർഥ്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു .

ഉന്നതവിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകൾക്കും നന്നായി പഠിച്ച വിദ്യാൾ‍ത്ഥികള്‍ക്കും അവരെ കരുതലോടെ പറഞ്ഞയച്ച മാതാപിതാക്കൾക്കും സ്‌കൂൾ‍ മാനേജർ‍ ഫാ.ജോസ് മംഗലത്തിൽ , പ്രിൻ‍സിപ്പൽ ഫാദർ‍ തോമസ് കണ്ടപ്ലാക്കലും പി.ടി.എ.പ്രസിഡൻറ് ശ്രീ.ജോജോ പാമ്പാടത്തും അഭിനന്ദനങ്ങൾ ‍ അറിയിച്ചു.