പൊടിമറ്റം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക കുടുംബ സംഗമം നടന്നു

പൊടിമറ്റം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക കുടുംബ സംഗമം നടന്നു

പൊടിമറ്റം: സെൻറ് ജോസഫ്സ് എൽ.പി.സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ സംഗമം റവ:ഫാ: തോമസ് പഴുവക്കാട്ടിലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേർന്നു.

വിജയപുരം കോർപ്പറേറ്റ് മാനേജർ റവ:ഫാ: പോൾ ഡെന്നി രാമച്ചംകുടി യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ.രാജു കൊടിത്തോട്ടം, പി.സി.ജെയിൻ, ഡോ: കെ.എ.ചാക്കോ, ഹാജി.പി.എം.തമ്പിക്കുട്ടി, ചാർലി കോശി, എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അൽഫോൻസ പാലത്തിങ്കൽ സ്വാഗതവും, ഡിലൻസാൻഡോസ് കൃതജ്ഞതയും പറഞ്ഞു