പൊടിമറ്റം സെന്റ് ജോസഫ്സ് എൽ. പി. എസ് ശദാബ്ദി ആഘോഷം -ആലോചനായോഗം നവംബർ 5നു

പൊടിമറ്റം സെന്റ് ജോസഫ്സ്  എൽ. പി. എസ്  ശദാബ്ദി ആഘോഷം -ആലോചനായോഗം നവംബർ 5നു

പൊടിമറ്റം : 1918-ൽ സ്ഥാപിതമായ പൊടിമറ്റം എൽ. പി സ്കൂളിന്റെ ശദാബ്ദി 2018-ൽ നടത്തപ്പെടുന്നതിനോടനുബന്ധിച്ചു ഒരു ആലോചനായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി സ്കൂൾ മാനേജർ റവ. ഫാ. തോമസ് പഴവക്കാട്ടിൽ അറിയിച്ചു.

2017 നവംബർ 5-ാം തീയതി ഞായറാഴ്ച 11:00 മണിക്ക് റവ. ഫാ. തോമസ് പഴവക്കാട്ടിലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്ന പ്രസ്തുത യോഗത്തിലേക്ക് പ്രിയപ്പെട്ട പൂർവവിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂളിന്റെ അഭ്യൂദയാകാംക്ഷികളെയും സാദരം ക്ഷണിക്കുന്നതായി സ്കൂൾ മാനേജർ റവ. ഫാ. തോമസ് പഴവക്കാട്ടിലും, ഹെഡ്മിസ്ട്രസ് ശ്രീമതി അൽഫോൻസ പാലത്തിങ്കലും അറിയിച്ചു