ചക്കപ്പഴത്തിന്റെ മാധുര്യത്തോടെ പ്രവേശനോത്സവം..

ചക്കപ്പഴത്തിന്റെ മാധുര്യത്തോടെ പ്രവേശനോത്സവം..

എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വേറിട്ട രീതിയിൽ പ്രവേശനോത്സവം നടത്തിയത്. പ്ലസ് വൺ പ്രവേശനത്തിന് എത്തിയവരെ സ്വീകരിച്ചത് മധുരമൂറുന്ന വരിക്കച്ചക്കയുടെ ചുളകൾ. ചക്കപ്പഴം വിരുന്ന് ആസ്വദിച്ച് കുട്ടികൾ ഉത്സാഹത്തോടെ പഠനം തുടങ്ങി.

സ്കൂൾ മാനേജർ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടെസി സെബാസ്റ്റ്യൻ, ഇമ്മാനുവൽ ജോസഫ്, ഡൊമിനിക് സാവിയോ, കുസുമം കെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി.