ജനത്തിന് ആശ്വാസം ; എരുമേലിയിൽ തെരുവ് നായകളെ പിടികൂടിതുടങ്ങി ; വന്ധ്യംകരിച്ചശേഷം വിട്ടയക്കും..

ജനത്തിന് ആശ്വാസം ;  എരുമേലിയിൽ തെരുവ് നായകളെ പിടികൂടിതുടങ്ങി ; വന്ധ്യംകരിച്ചശേഷം വിട്ടയക്കും..


എരുമേലി : തെരുവ് നായകളുടെ ശല്യത്താൽ പൊറുതിമുട്ടിയ എരുമേലി നിവാസികൾക്ക്‌ താത്കാലിക ആശ്വാസം.. എരുമേലിയിൽ പഞ്ചായത്ത്‌ അധികൃതർ തെരുവ് നായകളെ പിടികൂടുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ എരുമേലി ടൗണിന്റെ പരിസരത്തുനിന്നും ഏഴ് തെരുവ് നായകളെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിലും തെരുവ് നായകളെ പിടികൂടും. മൊത്തം 50 തെരുവ് നായകളെയാണ് പിടിക്കൂടുവാനാണ് പ്ലാൻ ചെയ്യുന്നത്.

പിടികൂടുന്ന നായകളെ കാഞ്ഞിരപ്പള്ളി തമ്പലക്കാടുള്ള പരിചരണ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തി ചികിത്സക്ക് ശേഷം വിട്ടയക്കും.
നായകളെ അവയുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഇടങ്ങളിലാണ് വിടുകയെന്ന് അധികൃതർ പറഞ്ഞു .