പൊതുപണിമുടക്ക് രണ്ടാം ദിവസവും സമാധാനപരം.

പൊതുപണിമുടക്ക് രണ്ടാം ദിവസവും സമാധാനപരം.

കാഞ്ഞിരപ്പള്ളി: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് രണ്ടാം ദിവസവും കാഞ്ഞിരപ്പള്ളി ഏരിയായിൽ സമാധാനപരമായി കഴിഞ്ഞു . ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നുവെങ്കിലും, ചില കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിച്ചു.

കെ എസ് ആർ ടി സി – സ്വകാര്യ ബസ്സുകൾ, ഓട്ടോറിക്ഷകൾ, ടാക്സി വാഹനങ്ങൾ എന്നിവ നിരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 23 ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. വ്യാപാരി-വ്യവസായി ഏകോപന സമിതി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നതേയില്ല. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുണ്ടക്കയം ഗവർമെന്റ് ആശുപത്രി, മണിമല സർക്കാർ ആശുപത്രി , ഇതര ആതുരാലയങ്ങൾ എന്നിവിടങ്ങളിലും തിരക്ക് ഏറെ കുറവായിരുന്നു.

പണിമുടക്കിയ തൊഴിലാളികൾ അതാത് കേന്ദ്രങ്ങളിൽ പ്രകടനവും ധർണ്ണയും നടത്തി.കാഞ്ഞിരപ്പള്ളിയിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി വി പി ഇസ്മയിൽ, അഡ്വ: പിഷാനവാസ്, പി കെ നസീർ, ഷമീം അഹമ്മദ്, വി എൻ രാജേഷ്, കാഞ്ഞിരപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ,ഫസിലി പച്ചവെട്ടിയിൽ, അഡ്വ: സുനിൽ തേനം മാക്കൽ, അഡ്വ.എംഎ ഷാജി, സി ജോപ്ലാത്തോട്ടം, പി എ താഹാ ,ബീനാ ജോബി, ജോബി കേളിയംപറമ്പിൽ, അബ്ദുൽ മജീദ്, പി പി അഹമ്മദ് ഖാൻ ,അഡ്വ: പി ജീ രാജ്
എന്നിവർ സംസാരിച്ചു.

പ്രകടനത്തിനു ശേഷം മുണ്ടക്കയത്ത് ചേർന്ന യോഗം സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. സി വി അനിൽകുമാർ ,എം ജി രാജു, കെ എൻ സോമരാജൻ, ടി കെ ശിവൻ, കെ കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

പാറത്തോട്ടിൽ നടന്ന യോഗം സി പി ഐ എം ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉൽഘാടനം ചെയ്തു. രവിചന്ദ്രൻ ,അഡ്വ.എൻ ജെ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.കൂട്ടിക്കലിൽ പി കെ സണ്ണി, എം എസ് മണിയൻ, ജേക്കബ് ജോർജ്, കോരുത്തോട്ടിൽ കെ എം രാജേഷ്, മുക്കൂട്ടുതറയിൽ കെ സി ജോർജുകുട്ടി, എം വി ഗിരീഷ് കുമാർ, തങ്കമ്മ ജോർജുകുട്ടി, എലിക്കുളത്ത് എസ് ഷാജി, കെ സി സോണി എന്നിവർ സംസാരിച്ചു.