കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം …. ആരാണ് കുറ്റവാളികൾ …. ജനങ്ങൾ സമ്മിശ്രപ്രതികരണത്തിൽ …

കാഞ്ഞിരപ്പള്ളിയിൽ  വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം …. ആരാണ് കുറ്റവാളികൾ …. ജനങ്ങൾ സമ്മിശ്രപ്രതികരണത്തിൽ …

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം …. ആരാണ് കുറ്റവാളികൾ …. ജനങ്ങൾ സമ്മിശ്ര പ്രതികരണത്തിൽ …

കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിലായെങ്കിലും അതിന്റെ ചൊല്ലി ജനങ്ങൾക്ക് സമ്മിശ്ര പ്രതികരണം ..

പിടിയിലായ പ്രതികളെ പോലെ തന്നെ , പെണ്‍കുട്ടികളും കുറ്റകൃത്യത്തിൽ പങ്കാളികൾ ആയതിനാൽ പ്രതികളെ മാത്രം കുറ്റം ചാർത്തുന്നത് ശരിയല്ല എന്ന് ചിലരും, പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പാട്ടിലാക്കി അവരെ ചൂഷണം ചെയ്ത യുവാക്കൾക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്നും ചിലരും വാദിക്കുന്നു ..

പൊൻകുന്നം കോയിപ്പളളി പുതുപ്പറമ്പിൽ അജ്മൽ (20) പൊൻകുന്നം ശാന്തിഗ്രാം പുതുപ്പറമ്പിൽ അൻസർ അക്‌ബർ(22), തന്പലക്കാട്‌ കരിപ്പപറമ്പ്കടുത്തിൽ വിശാഖ് കെ.(24) പാറത്തോട് പുതുപ്പറമ്പിൽ നഹാസ് പി.എസ്.(21) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു നോക്കാം ..

ഒന്നാം പ്രതി അജ്മൽ .

ഒന്നാം പ്രതി അജ്മലിനു വെറും 20 വയസ്സ് മാത്രമാണ് പ്രായം. ഇയാൾ പെണ്‍കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു . പെണ്‍കുട്ടിയെ വാഗമണ്ണിൽ കൊണ്ടുപോവുകയും അവിടെ വച്ച് ശാരീരക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു . പിന്നീടു പലപ്പോഴും ഇയാൾ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ട് …

ajmal-webപ്രതി പിന്നീടു ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുവാൻ ശ്രമിച്ചു എങ്കിലും പെണ്‍കുട്ടി അയാളുമായുള്ള പ്രണയബന്ധത്തിനു നിർബന്ധിക്കകയായിരുന്നു . സംഭവം നടന്ന ദിവസം പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പ്രതി പെണ്‍കുട്ടിയെ വീണ്ടും കാണുവാൻ കൂട്ടാക്കിയില്ല . താൻ ആത്മഹത്യ ചെയ്യും എന്ന് പെണ്‍കുട്ടി ഭീഷണി പെടുത്തിയപ്പോൾ ” എന്ത് ചെയ്താലും തനിക്കു കുഴപ്പമില്ല ” എന്നാണ് പ്രതി പറഞ്ഞത് .

പെണ്‍കുട്ടി തന്നെ പോലെ മറ്റു പലരുമായും പെണ്‍കുട്ടി പ്രണയത്തിൽ ആണ് എന്ന് അറിഞ്ഞതിനാലാണ് പെണ്‍കുട്ടിയുമായി പ്രണയത്തിൽ നിന്നും പിന്മാരുവാൻ ശ്രമിച്ചത് എന്നാണ് പ്രതിയുടെ മൊഴി ..

പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി ആയതിനാൽ , ഉഭയ കക്ഷി സമ്മതത്തോടെ ആയിരുനെങ്കിലും അവരുടെ വാഗമണ്‍ യാത്ര ” തട്ടിക്കൊണ്ടു പോകൽ ” ആയും , ബന്ധപെട്ടത്‌ പീഡനമായും , ഫോണ്‍ വിളിച്ചിട്ട് പോകഞ്ഞത് വഞ്ചനയും, പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പിക്കുവാൻ ശ്രമിക്കഞ്ഞത് ആത്മഹത്യക്ക് പ്രേരണ കൊടുത്തത് ആയും കരുതുവാൻ നിയമം അനുശ്വസിക്കുന്നു . ഏഴ് വര്ഷം വരെ തടവ്‌ കിട്ടുവാൻ ഉള്ള കുറ്റമാണ് അത്.

രണ്ടാം പ്രതി അൻസാർ

ഇയാളും മരിച്ച പെണ്‍കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു . അൻസാറിന്റെ പ്രായം 22 വയസ്സ് .

ansar-webഅജമലിനെ പോലെ തന്നെ ഇയാളും പെണ്‍കുട്ടിയ വാഗമണ്ണിൽ കൊണ്ടുപോവുകയും അവിടെ വച്ച് ശാരീരക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു . പിന്നീടു പലപ്പോഴും ഇയാൾ പെണ്‍കുട്ടിയെ ബന്ധപെട്ടിട്ടുണ്ട് …

പ്രതി പിന്നീടു ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുവാൻ ശ്രമിച്ചു എങ്കിലും പെണ്‍കുട്ടി അവയെ ബന്ധത്തിലേക്ക് നിർബന്ധിക്കകയായിരുന്നു . സംഭവം നടന്ന ദിവസം പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പ്രതി പെണ്‍കുട്ടിയെ കാണുവാൻ കൂട്ടാക്കിയില്ല .

പെണ്‍കുട്ടിക്ക് തന്നെ പോലെ തന്നെ മറ്റു പലരുമായും ബന്ധം ഉണ്ടെന്നു അറിഞ്ഞ അൻസാർ പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നു .

പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി ആയതിനാൽ , ഉഭയ കക്ഷി സമ്മതത്തോടെ ആയിരുനെങ്കിലും അവരുടെ വാഗമണ്‍ യാത്ര തട്ടിക്കൊണ്ടു പോകലായും , ബന്ധപെട്ടത്‌ പീഡനമായും , വഞ്ചനയും കരുതി, ഏഴ് വര്ഷം വരെ തടവ്‌ കിട്ടിയേക്കും

മൂന്നാം പ്രതി വിശാഖ്.

vishak-webഇയാൾക്ക് പെണ്‍കുട്ടിയുടെ മരണത്തിൽ നേരിട്ടുള്ള പങ്കില്ല . കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രായം ഉള്ളത് ഇയൾക്കാണ്. 24 വയസ്സ് .

വിശാഖ് ബിന്ധ്യയെ പ്രണയം നടിച്ചു പീഡിപ്പിരുന്നു. ജെ സി ബി ഡ്രൈവറായ വിശാഖ് നിരവധി പെണ്‍കുട്ടികളെയും, വിധവകൾ ഉൾപെടെ ഉള്ള സ്ത്രീകളെയും സ്ഥിരമായി ലൈംഗിയ ബന്ധത്തിന് ഇരയാക്കിയിരുന്നതായി പോലീസ് അറിയിച്ചു .

മരിച്ച പെണ്‍കുട്ടിയ അയാളുടെ ഇരകളിൽ ഒന്ന് മാത്രമായിരുന്നു ..

പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി ആയതിനാൽ , ഉഭയ കക്ഷി സമ്മതത്തോടെ ആയിരുനെങ്കിലും പീഡനമായും , വഞ്ചനയും കരുതി, ഏഴ് വര്ഷം വരെ തടവ്‌ കിട്ടിയേക്കും

നാലാം പ്രതി നഹാസ്

21 വയസ്സുള്ള നാലാം പ്രതി നഹാസിനു ആശുപത്രിയിൽ കിടക്കുന്ന പെണ്‍കുട്ടിയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നു . ഇരു വീട്ടുകാരും ആ ബന്ധത്തെ എതിർത്തിരുന്നു . തുടർന്ന് നഹാസ് ആ പെണ്‍കുട്ടിയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി .

nahas-webഇയാൾ ആ പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ട് പോയിട്ടുണ്ട് . പക്ഷെ പീഡനം നടന്നതായി തെളിവുകൾ ഒന്നും തന്നെ ഇല്ല. എങ്കിലും
പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി ആയതിനാൽ തട്ടിക്കൊണ്ടു പോയതായി കരുതി, അതിനുള്ള ശിക്ഷ കിട്ടിയേക്കും.

പെണ്‍കുട്ടി മരിച്ച ദിവസം , അജ്മാലുംയുള്ള പിണക്കം ഒത്തു തീർപ്പക്കുവാൻ വേണ്ടി നഹസിനോട് രാവിവെ 10 മണിയോടെ കഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ എത്തുവാൻ പെണ്‍കുട്ടികൾ ആവശ്യപെട്ടു . പറഞ്ഞത് പോലെ നഹാസ് സ്റ്റാൻഡിൽ എത്തിയ ശേഷം രണ്ടു പെണ്‍കുട്ടികളുമായി ബസിൽ ഈരാറ്റുപെട്ടയിലേക്ക് പോയി . അജ്മാലിനോട് അവിടെ എത്തുവാൻ ബിന്ധ്യ ആവശ്യപെട്ടു .

പന്ത്രണ്ടു മണിയായിട്ടും അജ്മൽ എത്തിയിരുന്നില്ല. തുടർന്ന് മൂന്ന് പേരും തിരികെ കഞ്ഞിരപ്പള്ളിയിലെത്തി. അൻസാർനോട് കഞ്ഞിരപ്പള്ളിയിൽ എത്തുവാനും ആവശ്യപെട്ടു . പക്ഷെ അൻസാർ എത്തിയില്ല. അതെ തുടർന്ന് നഹാസ് അവരെ കൈയൊഴിഞ്ഞു തിരികെ പോയി.

പെണ്‍കുട്ടി മരിച്ച ദിവസം അവളെ അവസാനമായി കണ്ടത് ഇയാള ആണ്. മരിച്ച പെണ്‍കുട്ടിയുമായി അയാള്ക്ക് ബന്ധം ഇല്ല എങ്കിലും , അന്നേ ദിവസം അവളെ ബസിൽ കയറ്റി അജ്മലിനെ കാണുവാൻ കൊണ്ടുപോയതിനാൽ തട്ടിക്കൊണ്ടു പോയതായി കണക്കാക്കിയെക്കും .

മരിച്ച പെണ്‍കുട്ടി :-

പ്രായപൂർത്തി ആകാത്ത കുട്ടി ആണെങ്കിലും ഒരേ സമയം മൂന്നു യുവാക്കളുമായി ഈ കുട്ടി പ്രണയത്തിൽ ആയിരുന്നു . ഒന്നും രണ്ടും മൂന്നും പ്രതികൾ ഈ കുട്ടിയുടെ കാമുകന്മാരായിരുന്നു എന്ന് പോലീസ് അറിയിച്ചു .

സ്കൂൾ യുനിഫോറം ധരിച്ചു വീട്ടിൽ നിന്നും ഇറങ്ങുന്ന പെണ്‍കുട്ടികൾ കഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ്ലെ കംഫോര്ട്ട് സ്റ്റേഷനിൽ കയറി ബാഗിൽ കരുതുന്ന വേഷം മാറി ധരിച്ചു ഇവരോടൊപ്പം പോയി വരികയായിരുന്നു ചെയ്തിരുന്നത് . സ്കൂൾലേക്ക് പോകുന്ന സമയവും, തിരികെ വീട്ടിലേക്കു പോകുന്ന സമയവും ക്രമീകരിച്ചയിരുന്നു ഇവരുടെ പ്രവർത്തികൾ .. വീടുകാർ ഇവർ സ്കൂളിൽ ആണെന്നും, സ്കൂൾ അധികൃതർ ഇവർ വീട്ടിൽ അവധി എടുത്തു ഉണ്ടെന്നുമാണ് ധരിച്ചിരുന്നത് ..

പെണ്‍കുട്ടികള്‍ വിഷം കഴിച്ച ദിവസ വും മറ്റൊരു പ്രവൃത്തി ദിവസ വും ഇരുവരും ക്ളാസില്‍ ഹാജരായിട്ടില്ലെന്നു കണ്െടത്തി. മഴക്കെടുതിയെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ദിവസങ്ങളിലും സ്കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നു പുറപ്പെട്ടതായും ബന്ധുക്കളില്‍ നിന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ഒന്നും രണ്ടും പ്രതികളുടെ കൂടെ വാഗമണ്ണിൽ പെണ്‍കുട്ടി പോയിട്ടുമുണ്ട് .

മരിച്ച ദിവസം ഒന്നാം പ്രതിയെ ( അജ്മൽ ) പെണ്‍കുട്ടി, തന്നെ വന്നു കാണുവാൻ വേണ്ടി നിർബന്ധിച്ചിരുന്നു . അയാൾ വരാത്തതിനാൽ പെണ്‍കുട്ടി രണ്ടാം പ്രതിയെ ( അൻസാർ ) കാണുവാൻ വേണ്ടി ശ്രമിച്ചിരുന്നു . അയാളും കാണുവാൻ ചെന്നില്ല ..വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് അവൾ രണ്ടു പേരോടും ഫോണിൽ പറഞ്ഞിരുന്നു . എന്നിട്ടും രണ്ടു പേരും അവളെ കാണുവാൻ എത്തിയില്ല.

തന്നെ കൈയൊഴിഞ്ഞാൽ ആത്മഹത്യ ചെയ്യും എന്ന് അജ്മലിനെ വിശ്വസിപ്പിക്കുവാൻ വേണ്ടി, ബിന്ധ്യ സ്വർണ്ണപണിക്കായി ബിന്ധ്യയുടെ അച്ഛൻ വീട്ടിൽ സൂക്ഷിച്ചിരുന്ന സൈനേഡ് കലർന്ന (സോഡിയം സൈനേഡ്) കലര്ന്ന ദ്രാവകം കൈയിൽ കരുതിയിരുന്നു .

പിന്നീടു തിരികെ വീട്ടിൽ പോകുവാൻ വേണ്ടി കംഫോര്ട്ട് സ്റ്റേഷനിൽ കയറി ഇട്ടിരുന്ന ഡ്രസ്സ്‌ മാറി യുനിഫോരം ധരിച്ചു നില്ക്കുന്ന സമയത്ത് നാലരയോടെ അവിടെ എത്തിയ സഹപാഠികൾ , അവർ ക്ലാസ്സിൽ ഏതാതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അവരുടെ കാര്യം വീട്ടില് അറിയിച്ചെന്നും, അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തി അവരെ കാണാത്തതിന്നാൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുവാൻ പോയിരിക്കുകയാണെന്ന് അറിയിച്ചു.

ഇത് കേട്ട് ഭയന്നു പോയ പെണ്‍കുട്ടികൾ, കാമുകന്മാർ ഉപേക്ഷിച്ച നിരാശയും, വീടുകാർ കണ്ടു പിടിച്ചലുള്ള പേടിയും കാരണം ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു . അജ്മലിനെ ഭയപെടുതുവാൻ വേണ്ടി, ബിന്ധ്യ വീട്ടിൽ അച്ഛന്റെ പണിശാലയിൽ നിന്നും എടുത്തുകൊണ്ടു വന്ന സൈനൈഡ്‌ കലര്ന്ന ദ്രാവകം, ഒരു ദുർബല നിമിഷത്തിൽ, സ്റ്റാൻഡിൽ നിന്നും ഒരു കോള വാങ്ങി അതിൽ കലർത്തി ഇടവഴിയിൽ എത്തി അവിടെ വച്ച് രണ്ടു പേരും കുടിച്ചു. ബിന്ധ്യ തുടർന്ന് മരണപെട്ടു . കുടിച്ചപ്പോൾ ശർദിച്ചതിനാൽ വിഷം അധികം ഉള്ളിൽ ചെല്ലാതെ രണ്ടാമത്തെ പെണ്‍കുട്ടി മരണത്തിൽ നിന്നും രക്ഷപെട്ടു ..

ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടി :-

ഈ പെണ്‍കുട്ടി നാലാം പ്രതി നഹാസുമായി പ്രണയത്തിൽ ആയിരുന്നു . അയാളുടെ കൂടെ പല സ്ഥലങ്ങളിലും വീടുകാർ അറിയാതെ കറങ്ങിയിട്ടുണ്ട് . ഇരു വീട്ടുകാരും പ്രണയത്തെ എതിർത്തതിനാൽ നഹാസ് പ്രനയിതിൽ നിന്നും പിന്തിരിഞ്ഞിരുന്നു .

സംഭവം നടന്ന ദിവസം, മരിച്ച പെണ്‍കുട്ടിയും അജ്മലും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുവാൻ വേണ്ടി ഈ പെണ്‍കുട്ടി നഹാസിനെ വിളിച്ചു വരുത്തി, സ്കൂളിൽ പോകാതെ അയാളുടെ കൂടെ ഈരാറ്റുപെട്ടക്ക് പോയിരുന്നു .

ഒടുവിൽ കൂട്ടുകരിക്കൊപ്പം ആത്മഹത്യ ചെയ്യുവാൻ വിഷം കലർന്ന ശീതള പാനീയം കുടിക്കുകയും ചെയ്തു .

പിന്നീടു ആശുപത്രിയിൽ വച്ച് പോലീസിന് തെറ്റായ വിവരങ്ങൾ നൽകുവാൻ ഈ കുട്ടി ശ്രമിച്ചിരുന്നു . സംഭവം നടന്ന ദിവസം തങ്ങൾ സ്കൂളിൽ പോകാതെ , പഴയ പള്ളിയിൽ പോയി ഇരിക്കുകയയിരുന്നെന്നും, മരിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അവളുടെ വീട്ടിലെ പ്രശ്നങ്ങൾ മൂലമായിരുന്നു എന്നും , മരിച്ച പെണ്‍കുട്ടി വിഷം ആണെന്ന് പറയാതെ , തന്നെ കൊണ്ട് വിഷം കലർന്ന പാനീയം കുടുപ്പിക്കുക ആയിരുന്നു എന്നുമാണ് ആദ്യം മൊഴി നല്കിയിരുന്നത് .. ഇത് പോലീസിനെ വല്ലാതെ കുഴപ്പിച്ചിരുനു . എന്നാൽ അത് പൂർണമായും വിശ്വസിക്കാതെ , പോലീസ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ നമ്പരുകൾ ഉപയോഗിച്ച് പ്രതികളെ കുടുക്കുകയായിരുന്നു …

ഈ സംഭവത്തിൽ ആരാണ് പ്രതികൾ ? കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ ഈ കാര്യത്തിൽ പല രീതിയിലാണ്‌ പ്രതികരിച്ചത് ..

പിടിയിലായ പ്രതികളെ പോലെ തന്നെ , പെണ്‍കുട്ടികളും കുറ്റകൃത്യത്തിൽ പങ്കാളികൾ ആയതിനാൽ പ്രതികളെ മാത്രം കുറ്റം ചാർത്തുന്നത് ശരിയല്ല എന്ന് ചിലരും, പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പാട്ടിലാക്കി അവരെ ചൂഷണം ചെയ്ത യുവാക്കൾക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്നും ചിലരും വാദിക്കുന്നു ..

എന്തായാലും ഈ കേസിൽ പെണ്‍വാണിഭവമോ സെക്സ് റാക്കറ്റോ , ഫോട്ടോ , വീഡിയോ എടുത്തു പരസ്യമാക്കാലോ , മറ്റുള്ളവർക്ക് കാഴ്ച വയക്കലോ ഒന്നും ഉണ്ടായിട്ടില്ല എന്നത് നാട്ടുകാർക്ക് ആശ്വാസം നല്കുന്നു .. ത്രികോണ പ്രണയവും , പ്രണയ നൈരാശ്യവും ആണ് ഇവിടെ കാണുവാൻ കഴിയുന്നത്‌ .. എങ്കിലും അത് മാത്രമല്ല, സ്കൂൾ അധികൃതരും , വീട്ടുകാരും , പോലീസും തങ്ങളെ അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോൾ , തങ്ങളുടെ കള്ളത്തരങ്ങൾ എല്ലാം ഉടൻ വെളിപെടും എന്നറിഞ്ഞപ്പോൾ ഉണ്ടായ പേടിയിലും വെപ്രളത്തിലും പെട്ടെന്നൊരു ദുര്ബല നിമിഷത്തിൽ കൈയിൽ ഇരുന്നിരുന്ന വിഷം എടുത്തു കഴിച്ചതാണ് എന്നാണ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ എഴുതി അറിയിക്കുക …