വിപണിയുടെ തന്ത്രങ്ങള്‍ തിരിച്ചറിയുവാൻ വിദ്യാര്‍ഥികള്‍ക്കായി ” തിരിച്ചറിവ് ‘

വിപണിയുടെ തന്ത്രങ്ങള്‍  തിരിച്ചറിയുവാൻ  വിദ്യാര്‍ഥികള്‍ക്കായി  ” തിരിച്ചറിവ് ‘

കാളകെട്ടി: ഫാ.മാത്യു വടക്കേമുറി, കര്‍ഷകമാര്‍ക്കറ്റില്‍ എത്തിയവര്‍ ഒന്നമ്പരന്നു. ലേലംവിളിയും ഉറപ്പിക്കലും കണക്കെഴുത്തും നടത്തുന്നത് വിദ്യാര്‍ഥികള്‍. ലേലം ഉറപ്പിച്ച കച്ചവടക്കാരുടെ കൈയില്‍നിന്ന് പണം എണ്ണി വാങ്ങിയതും ഇവര്‍തന്നെ.

വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണി പരിചയപ്പെടുത്താന്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ‘തിരിച്ചറിവ്’ പരിപാടി ആയിരുന്നു നടന്നത്. കാര്യഗൗരവം അറിഞ്ഞപ്പോള്‍ പ്രോത്സാഹനവുമായി കര്‍ഷകരും ഒപ്പം ചേര്‍ന്നു.

കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു കഴിഞ്ഞ ദിവസം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിനെ നിയന്ത്രിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലേലംചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കിയത് വിദ്യാര്‍ഥികള്‍. മാര്‍ക്കറ്റ് അധികൃതര്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് മാര്‍ക്കറ്റിലെത്തിയത്. ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയവും വില്‍പ്പനയും അധികൃതര്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി. ഗുണമേന്മ നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കര്‍ഷകരും കുട്ടികളെ പഠിപ്പിച്ചു. കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടി കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ.തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പൊട്ടംകുളം, സെക്രട്ടറി റോമി തൂങ്കുഴി, കപ്പാട് പള്ളിവികാരി ഫാ.ജോണി ചെരിപുറം എന്നിവരും കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകരും നേതൃത്വം നല്‍കി.

2-web-thiricharivu

3-web-thiricharivu

4-web-thiricharivu

7-web-thiricharivu

8-web-thiricharivu

9-web-thiricharivu

1-web-thiricharivu