ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും സ്റ്റഡി ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു, സംഘർഷം ..

ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും സ്റ്റഡി ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു, സംഘർഷം ..

ചെങ്ങളം : ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു. സംഘർഷ ഭരിതമായ രംഗങ്ങൾ പോലീസ് ഇടപെട്ടു ശാന്തമാക്കി.

കോട്ടയം ജില്ലയിലെ കോളേജുകൾ ടൂർ പോകുമ്പോൾ കോട്ടയം ജില്ലയിൽ നിന്നുള്ള ബസ്സുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ടുകൊണ്ടു ഒരു കൂട്ടം ബസ് ജീവനക്കാരും ഓണേഴ്സ് അസോസ്സിയേഷൻ മെമ്പർമാരും സംയുക്തമായി വിദ്യാർഥികൾ ടൂർ പോകുവാൻ എത്തിച്ച ബസ്സുകൾ തടഞ്ഞത്. കോളേജ് സ്റ്റഡി ടൂറിനു കൊണ്ടുവന്ന ബസ്സുകൾ കോട്ടയത്തെ ജില്ലയുടെ പുറത്തുള്ള എറണാകുളം ജില്ലയിൽ നിന്നുള്ള ബസ്സുകൾ ആണെന്ന് ആരോപിച്ചായിരുന്നു തടച്ചിൽ.

കഴിഞ്ഞ കുറെ നാളുകളായി കിറ്റ്സ് കോളേജിൽ നിന്നും പത്തോളം ടൂറുകൾ നടത്തിയെങ്കിലും, അതിൽ ഒന്ന് പോലും കോട്ടയം ജില്ലയിൽ നിന്നുള്ള ബസ്സുകൾക്ക് കിട്ടിയില്ല എന്നായിരുന്നു ബസ്സു തടഞ്ഞവരുടെ പ്രധാന പരാതി.

എന്നാൽ ബസ്സുകളുടെ ഗുണമേന്മയും , വാടകയും അനുസരിച്ചാണ് തങ്ങൾ വണ്ടി ബുക്ക് ചെയ്യുന്നതെന്നും, മറ്റുള്ള ബസ്സുകൾ പോലെ ഗുണത്തിലും വാടകയിലും മികവുണ്ടെങ്കിൽ തങ്ങൾക്കു കോട്ടയം ജില്ലക്കാരുടെ ബസ്സുകൾ ബുക്ക് ചെയ്യുന്നതിന് തടസമില്ല എന്നും കോളേജ് അധികൃതർ അറിയിച്ചു.

പള്ളിക്കത്തോട് പോലീസും കോളേജ് അധികൃതരും സമരപ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിൽ ഇനിയുള്ള യാത്രകൾക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകൾ മാത്രം വിളിച്ചു കൊള്ളാമെന്ന കോളേജ് അധികൃതരുടെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.

ഈ സമരം കോട്ടയം ജില്ലയിലെ എല്ലാ കോളേജുകളിലും സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.