സുഭിക്ഷ കേരളം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : സുഭിക്ഷ കേരളം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പാസ്റ്റർ സെൻറർ വളപ്പിൽ വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ തൈ നട്ടു കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു.

കേരള സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച അദ്ദേഹം സുഭിക്ഷഷകേരളം പദ്ധതിക്ക് എല്ലാ പിന്തുണയും അറിയിച്ചു.

പരിപാടിയിൽ പാർട്ടി ഏരിയ സെക്രട്ടറി കെ രാജേഷ് ,പാർട്ടി ഡി സി അംഗം സഖാവ് വിപി ഇസ്മായിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, അംഗം ബീന ജോബി, ഷമീം അഹമ്മദ് ,കർഷക സംഘം ഏരിയാസെക്രട്ടറി വി സജിൻ,ലോക്കൽ സെക്രട്ടറി ടി കെ ജയൻ,കെആർ തങ്കപ്പൻ ,എം എ റിബിൻഷാ,ബി ആർഅൻഷാദ്, ടി എച്ച് ഷാഹിദ്
കെ എം അഷറഫ് എന്നിവർ പങ്കെടുത്തു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും ലോകമാകെ അംഗീകരിച്ച കേരള സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായും സിപിഐഎം കാഞ്ഞിരപള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികളിൽ 10000 വൃക്ഷത്തൈ നട്ട് പിടിപ്പിക്കുന്ന വിജയകരമായി തുടരുകയാണ്.

മഹാമാരി പടർന്ന നാളുകളിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്ന കേരള സർക്കാരിനെയും ആരോഗ്യ വകുപ്പ് ജീവനക്കാർ,ജനപ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായാണ്
ഈ പദ്ധതി നടപ്പിലാക്കുന്നത് .