സുഭിക്ഷം ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി.

സുഭിക്ഷം ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി.


കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് പിന്തുണയുമായി സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ സുഭിക്ഷം ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായി 10000 പ്ലാവിൻ തൈകൾ നടുന്ന പദ്ധതി മുൻ എംഎൽഎയും, കോൺഗ്രസ് നേതാവുമായ അന്തരിച്ച കെ. വി . കുര്യൻന്റെ മകൻ കെ കെ കുര്യൻ പൊട്ടംക്കുളത്തിന്റെ കൃഷിയിടത്തിൽ തൈകൾ നട്ട് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് കെ വി കുര്യന്റെ ഓർമ്മമരമായി മാവിൻ തൈ നട്ടു.
സിപിഐഎം നേതാക്കളായ പ്രൊഫസർ എം ടി ജോസഫ്, കെ എം രാധാകൃഷ്ണൻ, പി എൻ പ്രഭാകരൻ , വിപി ഇബ്രാഹിം, വിപി ഇസ്മായിൽ, പി ഷാനവാസ്, തങ്കമ്മ ജോർജ്ജു കുട്ടി , കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.