സുകൃതം സുവർണം: ഫാ. റോയി വടക്കേലിനെ ആദരിച്ചു

സുകൃതം സുവർണം:  ഫാ. റോയി വടക്കേലിനെ ആദരിച്ചു


കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡ്  ചെയർമാൻ ഫാ. റോയി വടക്കേലിനെ വി. പി സജീന്ദ്രൻ  എം. എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.

സമൂഹത്തിലെ  നിരാലംബർക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഫാ.റോയി വടക്കേ ലിനെ  കാരുണ്യത്തിന്റെയും ദീനാനുകമ്പയുടെയും ആൾരൂപമായ  ഉമ്മൻ ചാണ്ടിയുടെ  നിയമസഭാ പ്രവേശനത്തിന്റെ  അമ്പതാം വാർഷിക ദിനത്തിൽ  ആദരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സുവർണ ജൂബിലി  ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് വി.പി സജീന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സന്തോഷക സൂചകമായി  നല്ല സമറായൻ ആശ്രമത്തിലെ അന്തേവാസികൾക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ബിരിയാണി വിതരണം ചെയ്തു.

പ്രസിഡന്റ്  ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ ഡി.സി. സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, കേരള കോൺഗ്രസ്  ജോസഫ് വിഭാഗം  സംസ്ഥാന സമിതിയംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി. ജീരാജ് , സുനിൽ സീബ്ലൂ, ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം കെ ഷെമീർ, നായിഫ് ഫൈസി, സെൻട്രൽ സർവീസ് സഹകരണ  ബാങ്ക് പ്രസിഡന്റ് ടി .എസ് .രാജൻ, ബേബി വട്ടക്കാട്,  സുനിൽ തേനംമാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്തംഗം ജാൻസി ജോർജ്  എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് പേട്ട കവലയിലും  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും  സുവർണ ജൂബിലി ആഘോഷങ്ങൾ  തൽസമയം പ്രദർശിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ  മാത്യു കുളങ്ങര, അബ്ദുൽ ഫത്താഹ്, റസ്സിലി തേനംമാക്കൽ, സിബു ദേവസ്യ, ബിനു കുന്നുംപുറം ,പി.പി.എ സലാം, രഞ്ജു തോമസ്, പി.ഏ.താജു,ഷെജി പാറയ്ക്കൽ ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിനി ജിബു , മുഹമ്മദ് സജാസ്, അസ്സി പുതുപ്പറമ്പിൽ, മറിയാമ്മ ഡൊമിനിക്, കെ .എൻ .നൈസാം,  സക്കീർ കട്ടുപ്പാറ , തോമസുകുട്ടി ഞള്ളത്തുവയലിൽ, ഫിലിപ്പ് നിക്കളോ സ്, ടി.ജെ.മോഹനൻ ,ലിന്റു ഈഴക്കുന്നേൽ, കെ എസ്.ഷിനാസ് , ബിജു പത്യാല ,ഉണ്ണി ചെറിയാൻ  രാജു തേക്കുംതോട്ടം, ഷാജി പെരുന്നേപ്പറമ്പിൽ , ഇ.എസ്.സജി, ടി എസ് നിസു അൻവർ പുളിമൂട്ടിൽ , ഫൈസൽ മഠത്തിൽ സാബു കാളാന്തറ, ജോർജ്കുട്ടി കൂവപ്പള്ളി , ഷാജി ആനിത്തോട്ടം , റസ്റ്റിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, റോബിൻ ആക്കാട്ട്  എന്നിവർ  നേതൃത്വം നൽകി.