സുമീറിന്റെ കുടുംബത്തിനു വീടു വക്കാന്‍ സ്ഥലവും പണവും കൈമാറി

മുണ്ടക്കയം: സുമീറിന്റെ കുടുംബത്തിനു വീടു നിർമ്മിക്കുവാൻ സ്ഥലവും, തുകയും കൈമാറി. ഒന്നര മാസം മുമ്പ് മുണ്ടക്കയത്തിനടുത്ത് ചെളിക്കുഴിയില്‍ വാഹനാപകടത്തില്‍ മരിച്ച പുത്തന്‍പുരക്കല്‍ സുമീര്‍ന്റെ (27) കുടംബത്തിന് നാട് സമാഹരിച്ച തുകയും വീടും നിർമ്മിക്കുവാൻനുള്ള സ്ഥലത്തിൻ്റെ ആധാരവുമാണ് കൈമാറിയത്.

വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ഭാര്യയും രണ്ടുവയസ്സുകാരി മകളെയും തനിച്ചാക്കി വേര്‍പെട്ട സുമീറിന്റെ കുടുംബത്തിന് സ്വന്തമായ വീട് എന്ന ലക്ഷ്യത്തില്‍ സുമീര്‍ കുടുംബസഹായ സമിതി രൂപികരിച്ചാണ് തുക സമാഹരണം നടത്തിയത്. പതിനൊന്നര ലക്ഷം രൂപയുടെ സമാഹരണം നടത്തി. മേഖലയിലെ പ്രമുഖ റബ്ബര്‍ വ്യാപാരി ജോഷി മംഗലം പാറത്തോട് പഞ്ചായത്തിലെ നിര്‍മ്മലാരം ജംഗ്ഷനില്‍ ദേശീയപാതക്കു സമീപം ആറുസെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ വീട് നിര്‍മ്മാണം നടത്തുവാനും സുമീറിൻ്റെ ,വളര്‍ത്തുമാതാവു ലൈല എന്നിവരുടെ ബാങ്ക് വായ്പയടക്കമുളള സാമ്പത്തിക കടങ്ങള്‍ തീര്‍ക്കുവാനും യോഗം തീരുമാനമെടുത്തു. സുമീറിന്റെ മകള്‍ ആഷിക്ക ഫാത്തിമയുടെ പേരിലാണ് സ്ഥലത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത്. ഉമ്മയുടെ മാതാപിതാക്കളോടൊപ്പം യോഗത്തിലെത്തിയ രണ്ടര വയസ്സുകാരി ആഷിക്കഫാത്തിമ ജോഷി മംഗലത്തില്‍ നിന്നും സ്ഥലത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി

. ചെയര്‍മാന്‍ ഹാജി പി.കെ.നാസ്സറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, അബു ഉബൈദത്ത്, നൗഷാദ് വെംബ്ലി, സി.കെ.കുഞ്ഞുബാവ, സി.വി.അനില്‍കുമാര്‍, ആര്‍,.സി.നായര്‍, അബ്ദുല്‍ റഉൂഫ് മൗലവി, ചാര്‍ളികോശി, റെജി ചാക്കോ, ടി.എസ്.റഷീദ്, റെജി നാഗംവേലില്‍, എസ്.സാബു, ഫസലുല്‍ഹക്ക്, റജീന റഫീക്, സൂസമ്മമാത്യു, ഷീബാദിഫായിന്‍, ഷെമീര്‍കുരിപ്പാറ, പി.കെ.നിസ്സാര്‍, ടി.എസ്.അന്‍സാര്‍, പി.എസ്.ഹുസൈന്‍, വി.മനോജ്, പി.എ.നാസ്സര്‍, ടി.എം.പരീത് ഖാന്‍ ,കമറുദ്ദീന്‍ അന്‍സര്‍ ഗദ്ദാഫി, ഷാഹുല്‍ പാറക്കല്‍, അബീസ് തുടങ്ങിയവര്‍ സംസാരിച്ചു