കാരുണ്യം കവിഞ്ഞൊഴുകുന്നു, സു​മീ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​ത് ഒൻപതു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ

കാരുണ്യം കവിഞ്ഞൊഴുകുന്നു, സു​മീ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​ത്  ഒൻപതു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ

കാരുണ്യം കവിഞ്ഞൊഴുകുന്നു, വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സു​മീ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​ത് ഒൻപതു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. വീട് നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി നൽകുമെന്ന് ജോഷി മംഗലം

മു​ണ്ട​ക്ക​യം : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സു​മീ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും മുന്നിട്ടിറങ്ങിയപ്പോൾ സ​മാ​ഹ​രി​ച്ച​ത് ഒൻപതു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. സുമീറിന്റെ കുടുംബത്തിനു വീട് നിർമ്മിക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം നല്‍കുമെന്ന്  മുണ്ടക്കയത്തെ വ്യാപാരി ജോഷി മംഗലം അറിയിച്ചു. ദേശീയപാതക്കുസമിപം  ചോറ്റി നിര്‍മ്മലാരം ജങ്ഷനില്‍ ജോഷിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് ഉദ്ദേശം പത്തു ലക്ഷം രൂപ വിലവരുന്ന സ്ഥലമാണ് കുടുംബത്തിന് നല്‍കുന്നത്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനം നടത്തിവരുന്നയാളാണ്   ജോഷി മംഗലം.

മൂന്നാഴ്ച മു​മ്പ് മു​ണ്ട​ക്ക​യം ചെ​ളി​ക്കു​ഴി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഇ​രു​പ​ത്തേ​ഴു​കാ​ര​ന്‍ സു​മീ​റി​ന്‍റെ കു​ടും​ബ​ത്തി​നെ സഹായിക്കുവാനാ​യി സുമീർ കുടുംബസഹായ സമിതി രൂപീകരിച്ചായിരുന്നു പണസമാഹരണം നടത്തിയത് . ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, വ്യാ​പാ​രി​വ്യ​വ​സാ​യ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ പ​ണസ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

മ​ര​ണ​മ​ട​ഞ്ഞ സു​മീ​റി​ന്‍റെ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യും ര​ണ്ട​ര വ​യ​സു​കാ​രി മ​ക​ളും വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മാ​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നു സു​മീ​റി​നെ വ​ള​ര്‍​ത്തി​യ മാ​തൃ​സ​ഹോ​ദ​രി ലൈ​ല കാ​ല്‍ മു​റി​ച്ചു കി​ട​പ്പി​ലാ​ണ്.