വേനൽ മഴ നാടിനെ കുളിർപ്പിച്ചു..ആഹ്ലാദത്തോടെ ജനം വേനൽ മഴയെ വരവേറ്റു ..

വേനൽ മഴ നാടിനെ കുളിർപ്പിച്ചു..ആഹ്ലാദത്തോടെ ജനം വേനൽ മഴയെ വരവേറ്റു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ശക്തിയോടെ തന്നെ വേനൽ മഴ എത്തി. ചൂടുകൊണ്ട് പൊറുതിമുട്ടിയ ജനങൾക്ക് വേനൽ മഴ ആശ്വാസമായി.

കൊടും ചൂടു മൂലം ഉണങ്ങുവാൻ തുടങ്ങിയ മരങ്ങൾക്കും സസ്യങ്ങൾക്കും പുതുജീവൻ കിട്ടി. വെള്ളം വറ്റിയ കിണറുകളിലും ജലസംഭരണികളിലും ആശ്വാസത്തിനായി വെള്ളം ലഭിച്ചു. കടുത്ത ജലക്ഷാമം മൂലം വലയുന്ന പ്രദേശങ്ങളിലെ ജനങ്ങൾ മഴയത്തു ആവുന്നത്ര വെള്ളം പത്രങ്ങളിൽ സംഭരിച്ചു വച്ചു. വേനൽ മഴയുടെ തുടർച്ച വരും ദിവസങ്ങളിൽ കനിയുമോയെന്ന പ്രതീക്ഷയിലാണ് നാട്.

മഴയ്‌ക്കൊപ്പം ചെറിയ ഇടിയും മിന്നലും കൂട്ടിനെത്തിയിരുന്നു. എരുമേലി പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം എത്തിയ കാറ്റിൽ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു ചില സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടിരുന്നു .

The Beautiful Summer Rain – ( in Super Slow Motion mode)

The Beautiful Summer Rain – ( in Super Slow Motion mode) using Note 9

Posted by Kanjirappally News on Saturday, February 9, 2019