മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയം : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ കുളിർപ്പിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരത്തോടെ മുണ്ടക്കയത്ത് കനത്ത വേനൽ മഴ പെയ്തു. രണ്ടു മാസത്തിൽ അധികമായി കൊടും ചൂടിൽ വലഞ്ഞ നാടിനു അത് ആശ്വാസമഴയായി ഭവിച്ചു.

കുടിവെള്ളതിനയി നെട്ടോട്ടം ഓടിയിരുന്ന പലര്ക്കും മഴ താത്കാലിക ആശ്വാസമായി. മഴവെള്ളം ആവോളം പത്രങ്ങളിൽ ശേഖരിച്ചു വച്ചു. മഴ സംഭരണികളിലും മഴവെള്ളം ശേഖരിക്കുവാൻ സാധിച്ചു. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളിലെ കുടുംബാംഗങ്ങള്‍ മഴയെ ആദരവോടെയാണ് സ്വീകരിച്ചത്.വീടുകളില്‍ ഉപ്പുചിരട്ട മുതല്‍ വലിയ ടാങ്കുകളില്‍ വരെ വെള്ളം സംഭരിക്കാനുള്ള തിരക്കിലായിരുന്നു പ്രായഭേദ്യമെന്നെ എല്ലാവരും.

വീടിന്റെ പാത്തികളിൽ നിന്നും കിണർ റീചാർജ് ചെയ്യുവാൻ ഉള്ള സംഭരണികളിലേക്ക് പൈപ്പുകൾ കൊടുത്തിട്ടുള്ളവരുടെ കിണറുകളിൽ വെള്ളത്തിന്റെ നിരപ്പ് ഉയർന്നു.

-കൊടും ചൂടിൽ വീർപ്പുമുട്ടിയ മുണ്ടക്കയത്തിന് കുളിരായി വേനൽ മഴയെത്തി. വറ്റിവരണ്ട ജലാശയങ്ങൾക്കും വാടി തുടങ്ങിയ വൃക്ഷലതാധികൾക്കും ആശ്വാസമേകുന്നതായി ആപ്രതീക്ഷിതമായി കടന്നുവന്ന വേനൽ മഴ.

മുണ്ടക്കയത്ത് ഇന്നലെ വൈകിട്ട് 6.30 തോടു കൂടി ആരംഭിച്ച മഴ മണിക്കൂറുകൾ നീണ്ടു. മഴ പെയ്യുമെന്നറിയാത്തതിനാൽ കുടകൾ കരുതാത്ത പലരും വീടെത്തുവാൻ നനഞ്ഞ് ഓടുന്ന കാഴ്ചയും കാണാമായിരുന്നു. മുണ്ടക്കയത്തിൻ്റെ പ്രധാന ജലസ്രതസായ മണിമലയാറും കിണറുകളു കൈതോടുകളും വറ്റി വരളുവാൻ തുടങ്ങിയിരുന്നു. ജലക്ഷാമം രൂക്ഷമായ മേഖലയിൽ വെള്ളം വില കൊടുത്തു വാങ്ങിയാണ് പലരും ഉപയോഗിച്ചിരുന്നത്.