സൂര്യകാന്തി പൂ കൃഷി എരുമേലിയിലും …

സൂര്യകാന്തി പൂ കൃഷി എരുമേലിയിലും …

എരുമേലി : അന്യ സംസ്ഥാങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂര്യകാന്തി പൂ കൃഷി എരുമേലിയിൽ വിജയകരമായി നടപ്പിലാക്കി കരിമ്പിന്‍തോട്‌ ചാലക്കുഴിയില്‍ ഏബ്രഹാംതോമസ്‌.

വിടര്‍ന്ന്‌ നില്‍ക്കുന്ന ആയിരകണക്കിന്‌ സൂര്യകാന്തി പൂക്കളാല്‍ നിറയുന്ന ഏബ്രഹാംതോമസിന്റെ കൃഷിയിടം നയന മനോഹരമായ കാഴ്ചയാണ് .

ബംഗാളില്‍ നിന്നും എരുമേലിയിൽ പണിക്കു വന്ന തൊഴിലാളി കളിൽ നിന്ന്നു സൂര്യകാന്തി പൂ കൃഷിയുടെ രഹസങ്ങൾ മനസ്സിലാക്കിയത്‌ . നാട്ടില്‍ പോയിവന്ന തൊഴിലാളികള്‍ ഏബ്രഹാം തോമസിന്റെ നിര്‍ദേശ പ്രകാരം സൂര്യകാന്തിയുടെ വിത്തുകള്‍ കൂടി കൊണ്ടുവന്നതോടെ കൃഷിയിടത്തില്‍ സൂര്യകാന്തിയും ഇടംപിടിച്ചു.

അയ്യായിരത്തോളം വിത്തുകള്‍ നട്ടതില്‍ മൂവായിരത്തോളം ചെടികള്‍ വളര്‍ന്നു പൂവിട്ടു. ഒരു പ്രദേശമാകെ പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികള്‍ അകലെ നിന്നുതന്നെ കാഴ്‌ചക്കാരെ ആകര്‍ഷിക്കും.

കാഴ്‌ചയിലെ ആകര്‍ഷകത്വത്തിനപ്പുറം വിഷത്തിന്‌ മുതല്‍ പ്രമേഹവും വാതവും വരെയുള്ള ചികില്‍സകള്‍ക്കും സൂര്യകാന്തി ഉപയോഗിക്കാമെന്നത്‌ കൃഷിയുടെ വ്യവസായ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

കൗതുകത്തിന്റെ പേരില്‍ തുടങ്ങിയ കൃഷി നൂറ്‌മേനി വിളവായി വിരിഞ്ഞതോടെ സൂര്യകാന്തി കൂടുതല്‍ പ്രദേശത്തേക്ക്‌ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ ഏബ്രഹാം തോമസും ഭാര്യ ഷീലയും.

വീഡിയോ കാണുക :-

1-web-sunflower-cultivation-at-Erumeli