ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവാദം : ജോസ് കെ മാണിക്ക് പിന്തുണയുമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവാദം : ജോസ് കെ മാണിക്ക് പിന്തുണയുമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി


കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ കാര്യത്തിൽ ജോസ് കെ മാണി എം.പി യുടെ തീരുമാനത്തിന് കേരളാ കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പൂർണ്ണ പിന്തുണ നൽകി.

കെ എം മാണി പാർട്ടി ചെയർമാൻ എന്ന നിലയിൽ രൂപം കൊടുത്ത കരാർ അനുസരിച്ചാണ് സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഈ കരാർ അതെ പടി തുടരുകയാണ് വേണ്ടതെന്നും കമ്മറ്റി ആവശ്യപ്പെട്ടു. യു ഡി എഫിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നത് ജോസഫ് വിഭാഗം ആണ്. ഇത് യു ഡി എഫ് മനസിലാക്കണമെന്നും അഴിമതിക്കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നത് മുന്നണിക്ക് ഭൂക്ഷണം അല്ലെന്ന് യോഗം കുറ്റപ്പെടുത്തി.

എ എം മാത്യു ആനിത്തോട്ടത്തിന്റെ അദ്ധ്യഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. തോമസ് വെട്ടുവേലി, റെജി മുളവന, കെ എസ് സെബാസ്റ്റൻ, ജോസഫ് ജെ കൊണ്ടോടി, സജി വി ആന്റണി, ഷാജി പാമ്പൂരി, സണ്ണികുട്ടി അഴകബ്ര, സുമേഷ് ആൻഡ്രൂസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു