ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യയുടെയും നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വനം എന്ന പരിപാടി വ്യാപാര ഭവന്‍ ഹാളില്‍ നടന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹെയര്‍ ഫോര്‍ ഹോപ്പ്. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി മനോജ് അധ്യക്ഷത വഹിച്ചു. വ്യപാരി വ്യവസായി യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.കഞ്ഞുബാവ ഉദ്ഘാടനം ചെയ്തു.

ഹെയര്‍ ഫോര്‍ ഹോപ്പ് ബ്രാന്റ് അംബാസഡര്‍ നിഷാ ജോസ് കെ.മാണി മുഖ്യപ്രഭാഷണം നടത്തി.

സിനോള്‍ കെ.തോമസ്, റിനോഷ് ആന്റണി, എസ് അനിഷ്, സി.കെ.ജലീല്‍, ബിജു കെ.ബോസ്, ദീപക് ഐ അലക്‌സ്, റ്റി.എസ് റഷീദ്, പി.എം നജീബ്, അഭിലാഷ് ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ആന്റണീസ് സ്‌കൂള്‍, എജിഎം സ്‌കൂള്‍ ഓഫ് പാരാമെഡിക്കല്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.