നാടിനു മാതൃകയായി സ്വാന്തനം പുരുഷ സ്വാശ്രയ സംഘം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പത്തേക്കറിൽ പ്രവർത്തിക്കുന്ന സ്വാന്തനം പുരുഷ സ്വാശ്രയ സംഘം നാടിനു മാതൃകയാവുന്നു. ഞായറാഴ്ച കെ.എം.എ ഹാൾ – പാറക്കടവ് റോഡിൽ വാഹനങ്ങൾക്കും ജനങ്ങൾകും വലിയ അസൗകര്യം സൃഷ്ടിച് റോഡിലേക്കു തള്ളിനിന്നിരുന്ന മുൾപടർപ്പുകളും കാടും അവർ വെട്ടിമാറ്റി റോഡ് കൂടുതൽ സഞ്ചാര യോഗ്യമാക്കി.
എല്ലാ ഞായറാഴിചകളിലും, അത്യാവശ്യ ഘട്ടങ്ങളിൽ ഇടദിവങ്ങളിലുമൊക്കെയായി സേവന രംഗത്ത് കഴിഞ്ഞ 9 വർഷമായി കാഞ്ഞിരപ്പള്ളിയിലെ നിറസാന്നിധ്യമാണ് ഈ സംഘം. ഷാഹിം , ജൈസൽ , റഫീഖ് എന്നിവരാണ് ഇപ്പോൾ ഇതിന്റെ നേതൃത്വം വഹിക്കുന്നത് .