റ്റി. ജോസഫ് തുണ്ടത്തിൽ (കൊച്ചുസാർ) – തുടർച്ചയായി നാലാം പ്രാവശ്യവും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

റ്റി. ജോസഫ്  തുണ്ടത്തിൽ (കൊച്ചുസാർ)  – തുടർച്ചയായി നാലാം പ്രാവശ്യവും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

പൊൻകുന്നം : ഇത്തവണ പൊൻകുന്നം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ തെരെഞ്ഞെടുപ്പ് നടന്നില്ല. മുൻ പ്രസിഡണ്ട് റ്റി. ജോസഫ് തുണ്ടത്തിലിന്റെ (കൊച്ചുസാർ) കീഴിൽ പ്രവർത്തിച്ച ഭരണസമിതിയുടെ കഴിഞ്ഞ വര്ഷങ്ങളിലെ പ്രവർത്തക മികവിന് ആദരവായി എതിർപാർട്ടിക്കാർ മത്സരത്തിൽ നിന്നും പിന്മാറിയതാണ് കാരണം. അതിനാൽ ഏകപക്ഷീയമായി മുൻഭരണസമിതിയെ തുടർഭരണം ഏൽപ്പിക്കുകയായിരുന്നു.

റ്റി. ജോസഫ് തുണ്ടത്തിൽ തുടച്ചയായി നാലാം പ്രാവശ്യവും എതിരില്ലാതെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ കേരള സംസ്ഥാനത്തു തന്നെ അത് ഒരു അപ്പൂർവ റെക്കോർഡ് ആയി. 84 വയസ്സ് പ്രായത്തിലെത്തിയ അദ്ദേഹം കഴിഞ്ഞ 28 വര്ഷങ്ങളായി പൊൻകുന്നം ബാങ്കിന്റെ ഭരണസമിതി അംഗമായും ആയും , അതിൽ പതിനഞ്ചു വർഷങ്ങൾ തുടർച്ചയായി പ്രസിഡണ്ട് ആയും സേവനം പൂർത്തിയാക്കി കഴിഞ്ഞു. അദ്ദേഹം പതിനഞ്ചു വർഷങ്ങൾക്കു മുൻപ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുമ്പോൾ ബാങ്കിന് 28 കോടി നിക്ഷേപം ഉണ്ടായിരുന്നത് നിലവിൽ 216 കോടിയായി ഉയർത്തുവാൻ സാധിച്ചുവെന്നത്തിൽ അദ്ദഹം ചാരിതാർത്യനാണ്. 126 കോടി രൂപ നിലവിൽ വായ്പയായി നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും മികച്ച ബാങ്കായി പൊൻകുന്നം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മാറിക്കഴിഞ്ഞു. ബാങ്കിന് ഏഴു ശാഖകളിലായി അൻപതോളം ജോലിക്കാർ നിലവിൽ ജോലി ചെയ്യുന്നുണ്ട് .