നാട്ടുമുദ്രാപുരസ്കാരം നേടിയ ടി. പി. രവീന്ദ്രന്‍പിള്ളയെ ആദരിച്ചു

നാട്ടുമുദ്രാപുരസ്കാരം നേടിയ  ടി. പി. രവീന്ദ്രന്‍പിള്ളയെ ആദരിച്ചു

പൊന്‍കുന്നം : നാട്ടുമുദ്രാപുരസ്കാരം നേടിയ ചിറക്കടവ് വെള്ളാളസമാജം സ്കൂള്‍ ചെയര്‍മാന്‍ ടി പി രവീന്ദ്രന്‍ പിള്ളയെ ഇന്ദിരാസ്മൃതി ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കൂടിയായ ടി പി രവീന്ദ്രന്‍ പിള്ളയെ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് വി തോമസ് പൊന്നാടയണിയിച്ചു. ശ്യാം ബാബു അദ്ധ്യക്ഷത വഹിച്ചു.

കെ ജയകുമാര്‍, എസ്.ബിജു, എബിന്‍ പയസ്, കെ.ജെ. സെബാസ്റ്റ്യന്‍, എം മനോജ്, ഇന്ദുകല എസ്. നായര്‍, ആശാ ഉണ്ണി, പി.കെ. രാജേന്ദ്രപ്രസാദ്, എം.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, വി.എസ് മസൂദ്, ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.