ചായക്കടയിൽ വാക്കുതർക്കം, കത്തി​ക്കുത്ത്; പ്രതിയെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു

ചായക്കടയിൽ വാക്കുതർക്കം, കത്തി​ക്കുത്ത്; പ്രതിയെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു

പൊ​ൻ​കു​ന്നം: ഹോട്ടലിൽ ചായ കുടിക്കുവാൻ എത്തിയയാൾ ഗ്ലാസ് കഴുകുന്നത് സംബന്ധിച്ചു ഹോട്ടലുടമയുമായി വാക്കുതർക്കത്തി നൊടുവിൽ ഉടമയെ കുത്തിപ്പരുക്കേൽപ്പിച്ചു . പ്രതിയെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.

ചി​റ​ക്ക​ട​വ് ആ​ർ​പി​എ​സി​ന് സ​മീ​പം ആ​ന്‍റ​ണീ​സ് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന പു​തു​പ്പ​റ​മ്പി​ൽ ആ​ന്‍റ​ണി (61)ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചി​ലി​പ്പ വെ​ളി​യം​പ​റ​മ്പി​ൽ വി.​ജെ. മാ​ത്യു (53)നെ ​നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30ാടെ​യാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ചാ​യ കു​ടി​ക്കാ​നാ​യി എ​ത്തി​യ മാ​ത്യു ചാ​യ കു​ടി​ച്ചു ക​ഴി​ഞ്ഞ് ഗ്ലാ​സ് ക​ഴു​കി​വ​ച്ചി​രു​ന്ന മ​റ്റു ഗ്ലാ​സു​ക​ളോ​ടെ​ാപ്പം കൊ​ണ്ടു​വ​ച്ച​ത് ആ​ന്‍റ​ണി ചോ​ദ്യം ചെ​യ്യു​ക​യും വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ഹോ​ട്ട​ലി​ലെ​ത്തി​യ മാ​ത്യു ആ​ന്‍റ​ണി​യു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കി​യ ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.​വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ആ​ന്‍റ​ണി​യെ ആ​ദ്യം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.