കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍ ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍  ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന ദിനം :- കൊറിയയിലെ ഇഞ്ചിയോണിൽ ഇന്നാരംഭിക്കുന്ന ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ റ്റെറിൻ ആന്റണി ആയിരിക്കും നയിക്കുന്നത് .

ഒരു കാലത്തെ വോളിബോൾ കളിയുടെ ഈറ്റില്ലം ആയിരുന്ന കരിക്കാട്ടൂർ വോളി ക്ലബ്ന്റെ പഴയ പ്രതാപത്തിന്റെ തിരിച്ചു വരവിന്റെ സൂചന കൂടിയാണ് ടെറിന്‍ ആന്റണി ഈ പദവി .

മണിമല കരിക്കാട്ടൂർ അറക്കൽ സണ്ണിയുടെയും സലിമ്മയുടെയും മൂത്തമകളാണ് ടെറിന്‍ . കരിക്കാട്ടൂർ സി സി എം ഹൈസ്കൂൾലെ റിട്ട ഹെഡ് മാസ്റ്റർ ജോർജ് പി തോമസ്‌ ന്റെ ശിഷ്യയാണ്‌ ടെറിന്‍ . ജോർജ് തോമസും ഭാര്യ ത്രെസ്യമ്മയും വീടിനോട് ചേർന്ന് നിർമ്മിച്ച കോർട്ടിൽ നിന്നാണ് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടെറിന്‍ വോളിബോൾ കളിച്ചു തുടങ്ങിയത് . ഇവരുടെ പരിശീലനത്തിൽ നിരവധി കായിക താരങ്ങൾ ഉദയം ചെയ്ത മണ്ണാണ്‌ കരിക്കാട്ടൂർ. പ്രായം 80 ആയെങ്കിലും ഇന്നും കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു ജോർജ് തോമസും ഭാര്യ ത്രെസ്യമ്മയും.

ടെറിന്‍ ആന്റണിക്കൊപ്പം മറ്റു ഏഴ് മലയാളികൾ കൂടി ഇന്ത്യൻ ടീമിൽ ഉണ്ട് . പൂനെയിൽ സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥയാണ് റ്റെറിൻ. ആറാം തവണ ഇന്ത്യൻ ടീമിൽ കളിക്കുന്ന റ്റെറിൻ ആദ്യമായാണ് ക്യാപ്റ്റൻ ആകുന്നതു ..

ആറുപതിറ്റാണ്ടുമുമ്പ് ന്യൂഡല്‍ഹിയില്‍ തിരിതെളിഞ്ഞ ഏഷ്യന്‍ കായികോത്സവത്തിന്റെ പതിനേഴാം പതിപ്പിനാണ് ദക്ഷിണ കൊറിയന്‍ തുറമുഖ നഗരമായ ഇഞ്ചിയോണ്‍ വേദിയൊരുക്കുന്നത്.

ആദ്യദിനം, ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ മാത്രമാണുണ്ടാകുക. മെഡല്‍പ്പോരാട്ടങ്ങളിലേക്ക് മത്സരവേദികളുണരാന്‍, ഒരുദിവസം കൂടി കാത്തിരിക്കണം. കൊറിയയില്‍ വിരുന്നെത്തുന്ന മൂന്നാം ഏഷ്യന്‍ ഗെയിംസാണിത്. കൊറിയന്‍ നഗരങ്ങളുടെ വലുപ്പക്രമം പോലെ, സോളിനും ബുസാനും ശേഷം ഇഞ്ചിയോണില്‍.

വെള്ളിയാഴ്ച വൈകിട്ട് ഇവിടെ ആറുമണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ഇന്ത്യയിലപ്പോള്‍, ഉച്ചയ്ക്ക് രണ്ടര. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിങ് മാര്‍ച്ച് പാസ്റ്റില്‍ ദേശീയ പതാകയേന്തും.

ഇക്കുറിയും പ്രതീക്ഷയുടെ ചിറകിലേറി ജംബോ സംഘവുമായെത്തുന്ന ഇന്ത്യക്ക് കഴിഞ്ഞതവണ ഗ്വാങ്ഷുവില്‍ കൈവരിച്ച ആറാം സ്ഥാനമെങ്കിലും നേടണമെന്നാകും ആഗ്രഹം. 28 ഒളിമ്പിക് ഇനങ്ങളടക്കം 36 ഇനങ്ങളിലാണ് ഗെയിംസില്‍ മെഡലുകള്‍ നിര്‍ണയിക്കുക.

ഇനി വരും ദിവസങ്ങളിൽ കരിക്കാട്ടൂരിനോടൊപ്പം കാഞ്ഞിരപ്പള്ളിയും ആകാംഷയോടെ കാത്തിരിക്കും , സ്വന്തം നാട്ടുകാരി ഇന്ത്യക്ക് വേണ്ടി കപ്പുയർതുന്നതു കാണുവാൻ

terrin-antony-volley-ball-caption-web