കാ​ഞ്ഞി​ര​പ്പ​ള്ളി​യുടെ അഭിമാനമായിരുന്ന സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ന്ത​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി​യുടെ അഭിമാനമായിരുന്ന സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ന്ത​രി​ച്ചു

കാഞ്ഞിരപ്പള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി​ സ്വദേശിയും, മ​ല​യാ​ള സിനിമയിലെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നം(65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഇടക്കുന്നം മുക്കാലിയിലാണ് അദ്ദേഹത്തിന്റെ കുടുംബവീട് . കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്.

മോ​ഹ​ന്‍​ലാ​ലി​നെ സൂ​പ്പ​ര്‍​സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ “രാ​ജാ​വി​ന്‍റെ മ​ക​ൻ’ അ​ട​ക്കം പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. ഇ​ന്ദ്ര​ജാ​ലം, നാ​ടോ​ടി, വ​ഴി​യോ​ര​ക്കാ​ഴ്‌​ച​ക​ൾ, മാ​ന്ത്രി​കം, മാ​സ്മ​രം, ചുക്കാൻ, ഒന്നാമൻ, ഭൂമിയിലെ രാജാക്കന്മാർ തു​ട​ങ്ങി​വ​യാ​ണ് പ്ര​ധാ​ന ​ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും, മു​കേ​ഷും അ​ട​ക്ക​മു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ൽ നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ചു. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ‍’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.

മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

സംവിധാനം ചെയ്ത സിനിമകൾ

പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)