അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ

അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ  സംസ്കാരം പാറത്തോട് സെന്റ് ജോർജ്  പള്ളിയിൽ

അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ. രാവിലെ എട്ടുമണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം പാറത്തോട്ടിലെ ഭവനത്തിൽ എത്തിച്ചു.

കാഞ്ഞിരപ്പള്ളി ∙ ചലചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന് ജന്മനാട് ഇന്നു യാത്രാ മൊഴി നൽകും. കഴിഞ്ഞ ദിവസം കൊച്ചിയിൽ അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം രാവിലെ എട്ടുമണിയോടെ പാറത്തോട് ജംക്‌ഷനു സമീപമുള്ള തറവാട്ടുവീട്ടിൽ (പാറത്തോട് കണ്ണന്താനം റെജി .കെ. മാത്യുവിന്റെ വസതിയിൽ) കൊണ്ടു വന്നു. ഉച്ചയ്ക്ക് രണ്ടു വരെ പൊതുദർശനം.

സംസ്കാര ശുശ്രൂഷകൾ രണ്ടിന് വസതിയിൽ ആരംഭിക്കും. കോട്ടയം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് സംസ്കാരം സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിലെ ശുശ്രൂഷകൾക്കു ശേഷം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ.