ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാടിന്റെ യാത്രമൊഴി .. (വീഡിയോ)

ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാടിന്റെ  യാത്രമൊഴി .. (വീഡിയോ)

കാഞ്ഞിരപ്പള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളിയുടെ അഭിമാനായിരുന്ന ​ അന്തരിച്ച, മ​ല​യാ​ള സിനിമയിലെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനും, ഗാനരചയിതാവും, നിർമാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാട് യാത്രമൊഴി ചൊല്ലി. കനത്ത മഴയിലും തങ്ങളുടെ പ്രിയ സിനിമാക്കാരൻ തമ്പിച്ചായനെ അവസാനമായി ഒരുനോക്കു കാണുവാൻ ആയിരങ്ങൾ കാത്തുനിന്നു.

എറണാകുളത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ പാറത്തോട് തറവാട്ടു വീട്ടില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം എത്തിച്ചത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാ, രാഷ്ര്ടീയ രംഗത്തെയും സാമൂഹ്യ, സാമുദായിക നേതാക്കന്‍മാരും അതിമോചാരം അർപ്പിക്കുവാൻ എത്തിച്ചേര്‍ന്നു. നടനും എം. പിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, ചാലി പാലാ, സിനിമ സംവിധായകരായ കിരീടം ഉണ്ണി, രഞ്ജിത്ത്, കല്ലൂര്‍ ശശി, ഭദ്രന്‍, സുകൃതം ഹരിഹരന്‍, ജി. എസ്. വിജയന്‍, ഡെന്നീസ് ജോസഫ്, നിര്‍മാതാക്കളായ മാണി സി. കാപ്പന്‍, സജി നന്തികാട്ട്, രജപുത്ര രഞ്ജിത്ത്, ജോയി തോമസ് ജൂബിലി, കോണ്‍ഗ്രസ് വക്താവ് പി. സി. ചാക്കോ, ആന്റോ അന്റണി എം.പി, എം. എല്‍. എമാരായ എന്‍. ജയരാജ്, പി. സി. ജോര്‍ജ്, സുരേഷ് കുറുപ്പ്, കെ രാജേഷ്, കെ ജെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയി മുതലായവർ വീട്ടിലെത്തി അന്തിമോചാരം അർപ്പിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തോലിക്കേറ്റ് സെന്ററിലെയും സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, റവ. ഫാ. ജോസഫ് ഒ. ഐ. സി റമ്പാന്‍, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടന്ന് മൃതദേഹം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാടിന്റെ യാത്രമൊഴി ..

ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാടിന്റെ യാത്രമൊഴി ..കാ​ഞ്ഞി​ര​പ്പ​ള്ളിയുടെ അഭിമാനായിരുന്ന ​ അന്തരിച്ച, മ​ല​യാ​ള സിനിമയിലെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനും, ഗാനരചയിതാവും, നിർമാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാട് യാത്രമൊഴി ചൊല്ലി. കനത്ത മഴയിലും തങ്ങളുടെ പ്രിയ സിനിമാക്കാരൻ തമ്പിച്ചായനെ അവസാനമായി ഒരുനോക്കു കാണുവാൻ ആയിരങ്ങൾ കാത്തുനിന്നു. എറണാകുളത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ പാറത്തോട് തറവാട്ടു വീട്ടില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം എത്തിച്ചത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാ, രാഷ്ര്ടീയ രംഗത്തെയും സാമൂഹ്യ, സാമുദായിക നേതാക്കന്‍മാരും അതിമോചാരം അർപ്പിക്കുവാൻ എത്തിച്ചേര്‍ന്നു. നടനും എം. പിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, ചാലി പാലാ, സിനിമ സംവിധായകരായ കിരീടം ഉണ്ണി, രഞ്ജിത്ത്, കല്ലൂര്‍ ശശി, ഭദ്രന്‍, സുകൃതം ഹരിഹരന്‍, ജി. എസ്. വിജയന്‍, ഡെന്നീസ് ജോസഫ്, നിര്‍മാതാക്കളായ മാണി സി. കാപ്പന്‍, സജി നന്തികാട്ട്, രജപുത്ര രഞ്ജിത്ത്, ജോയി തോമസ് ജൂബിലി, കോണ്‍ഗ്രസ് വക്താവ് പി. സി. ചാക്കോ, ആന്റോ അന്റണി എം.പി, എം. എല്‍. എമാരായ എന്‍. ജയരാജ്, പി. സി. ജോര്‍ജ്, സുരേഷ് കുറുപ്പ്, കെ രാജേഷ്, കെ ജെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയി മുതലായവർ വീട്ടിലെത്തി അന്തിമോചാരം അർപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തോലിക്കേറ്റ് സെന്ററിലെയും സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, റവ. ഫാ. ജോസഫ് ഒ. ഐ. സി റമ്പാന്‍, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടന്ന് മൃതദേഹം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Thursday, October 4, 2018

കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്.

മോ​ഹ​ന്‍​ലാ​ലി​നെ സൂ​പ്പ​ര്‍​സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ “രാ​ജാ​വി​ന്‍റെ മ​ക​ൻ’ അ​ട​ക്കം പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. ഇ​ന്ദ്ര​ജാ​ലം, നാ​ടോ​ടി, വ​ഴി​യോ​ര​ക്കാ​ഴ്‌​ച​ക​ൾ, മാ​ന്ത്രി​കം, മാ​സ്മ​രം, ചുക്കാൻ, ഒന്നാമൻ, ഭൂമിയിലെ രാജാക്കന്മാർ തു​ട​ങ്ങി​വ​യാ​ണ് പ്ര​ധാ​ന ​ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും, മു​കേ​ഷും അ​ട​ക്ക​മു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ൽ നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ചു. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ‍’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.

മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

സംവിധാനം ചെയ്ത സിനിമകൾ

പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)