വിട്ടുകൊടുക്കുവാൻ മനസ്സില്ല.. സാമൂഹികവിരുദ്ധർ തണൽമരങ്ങൾ നശിപ്പിച്ചപ്പോൾ, അതേ സ്ഥലത്ത് വിവിധ മരതൈകൾ നട്ട് പ്രകൃതിസ്നേഹികൾ മാതൃകയായി..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ യാത്രക്കാർക്ക് തണലൊരുക്കി നിന്നിരുന്ന ബദാം മരങ്ങൾ സാമൂഹികവിരുദ്ധർ രാസവസ്തുക്കൾ ഒഴിച്ച് ഉണക്കി കളഞ്ഞപ്പോൾ, അതേ സ്ഥലത്ത് വിവിധ മരതൈകൾ നട്ട് പ്രകൃതിസ്നേഹികൾ മാതൃകയായി.. കുരിശുകവലയിൽ പുതിയതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ മുൻപിൽ റോഡരികിൽ നിന്നിരുന്ന മൂന്ന് ബദാം മരങ്ങളാണ് ആരോ രാസവസ്തുക്കൾ മരത്തിന്റെ തൊലി പൊട്ടിച്ചു അകത്തേക്ക് ഒഴിച്ചതായി കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽ മരങ്ങൾ ഉണഗിപോവുകയും ചെയ്തിരുന്നു. അതിനെതിരെ പരാതികൾ ഉയർന്നിട്ടും നടപടികളില്ലാതെ വന്നതോടെ നശിപ്പിക്കപ്പെട്ട മരങ്ങൾക്ക് പകരമായി ഇലഞ്ഞി, കമ്പകം തൈകൾ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടുകയായിരുന്നു.

വനം -വന്യജീവി ബോർഡംഗം കെ.ബിനു, ഗ്രാമ പഞ്ചായത്തംഗവും, ചിറ്റാർപുനർജനി മിഷൻ ജനറൽ കൺവീനറുമായ എം.എ.റിബിൻ ഷാ, ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് പ്രസിഡണ്ട് ഏ.ജി.പി.ദാസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു, വിവിധ സംഘടന നേതാക്കളായ സിജോ പ്ലാത്തോട്ടം, സാന്റി വർക്കി, സാബു, രതീഷ്.കെ.സോമൻ, ജാസർ ഇ നാസർ, ബിജു, ശരൺ ചന്ദ്രൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ, പരിസ്ഥിതി പ്രവർത്തകർ, വ്യാപാരി, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരാണ് പരിപാടി നടത്തിയത്. തൈകൾ പരിപാലിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ഓട്ടോഡ്രൈവർമാരുടെ നേതൃത്വത്തിൽ നടക്കും. ദേശീയപാതയോരത്ത് തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.