മരണത്തിന്റെ തണുപ്പിലേക്ക് നടന്നിറങ്ങി പോയ കുട്ടി ..

മരണത്തിന്റെ തണുപ്പിലേക്ക് നടന്നിറങ്ങി പോയ കുട്ടി ..

ആറ്റിൽ കുളിച്ചു കൊണ്ടിരുന്ന കുട്ടികളോട് അവിടെ രണ്ടു പേർ മുൻപ് മുങ്ങി മരിച്ച കയം ഉണ്ടെന്നു നാട്ടുകാർ അറിയിച്ചപ്പോൾ, എല്ലാ കുട്ടികളും പേടിച്ചു കരയിലേക്ക് കയറുവാൻ തുടങ്ങിയപ്പോൾ മൂന്നു കുട്ടികൾ മാത്രം അധ്യാപകരുടെ കണ്ണ് വെട്ടിച്ചു തിരികെ വെള്ളത്തിലേക്ക്‌ നടന്നു .. അവരിൽ രണ്ടു പേർ മീൻ പിടിക്കുവാൻ വേണ്ടി തിരിഞ്ഞപ്പോൾ അജയ് സ്കറിയ കയത്തിലേക്ക് അറിയാതെ നടന്നിറങ്ങുകയായിരുന്നു…. താൻ മരണത്തിലേക്കാണ്‌ നടന്നിറങ്ങുന്നതെന്ന് അറിയാതെ …

കഴിഞ്ഞ ദിവസം കണ്ണിമല സൈന്റ്റ്‌ ജോസഫ്‌ സ്കൂളിളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥി വെള്ളനടി എസ്റ്റേറ്റിലെ മണിമലയാറ്റിൽ മുങ്ങി മരിച്ച സംഭവത്തിൽ ഉണ്ടായ ഞെട്ടലിൽ നിന്നും ഇനിയും സ്കൂളിലെ കുട്ടികളും അധ്യാപകരും മുക്തമായിട്ടില്ല ..

കുട്ടിയെ വെള്ളത്തിൽ കാണാതായി എന്ന് അറിഞ്ഞ ഉടനെ ഓടി എത്തിയത് അയൽവാസിയായ വെള്ളനാടി എസ്റ്റേറ്റ് തൊഴിലാളി എസ്.കെ. അയ്യപ്പന്‍ എന്നയാളാണ് .

അയ്യപ്പന്‍ പറഞ്ഞത്, കുട്ടികൾ കയത്തിന്റെ അടുത്ത് ഇറങ്ങുന്നത് കണ്ടപ്പോൾ അയൽവാസികളിൽ ചിലർ അധ്യാപകരോടെ അവിടെയുള്ള കയങ്ങൾ ആഴമുള്ളതു ആണെന്നും , അടുത്ത കാലത്ത് രണ്ടു കുട്ടികൾ അവിടെ കയത്തിൽ വീണു മുങ്ങി മരിച്ചിട്ടുണ്ടെന്നും പറഞ്ഞു . അത് കേട്ട് ഭയന്നു പോയ അദ്ധ്യാപകർ വെള്ളത്തിൽ ഇറങ്ങിയ കുട്ടികളോട് തിരികെ കയറി വരുവാൻ ആവശ്യപെട്ടു .

എല്ലാ കുട്ടികളും ഉടൻ തന്നെ വെള്ളത്തിൽ നിന്നും തിരികെ കയറുവാൻ വേണ്ടി നടക്കല്ലിന്റെ അടുത്തേക്ക് തിക്കി തിരക്കി എത്തി. ആ സമയത്ത്, തിരക്ക് കഴിഞ്ഞിട്ട് കയറാം എന്ന് കരുതി മൂന്നു കുട്ടികൾ വെള്ളത്തിലേക്ക്‌ തന്നെ തിരികെ നടന്നു . അവരിൽ രണ്ടു പേർ ഒരു തോർത്തിൽ മീൻ പിടിക്കുവാൻ വേണ്ടി തിരിഞ്ഞപ്പോൾ, അജയ് സ്കറിയ കയത്തിലേക്ക് നടന്നിറങ്ങുകയായിരുന്നു.. താൻ മരണത്തിലേക്കാണ്‌ നടന്നിറങ്ങുന്നതെന്ന് അറിയാതെ …

മീൻ പിടുത്തം കഴിഞ്ഞു മറ്റു രണ്ടുപേരും തിരികെ ഓടി മറ്റുള്ളവരുടെയോപ്പം കരക്ക്‌ കയറി . അജയ് നേരത്തെ കയറി പോയി കാണും എന്നാണ് അവർ കരുതിയത്‌ ..

തിരികെ വന്ന കുട്ടികളുടെ എണ്ണം എടുക്കുന്ന സമയത്താണ് ഒരാൾ കൂട്ടത്തിൽ കുറവുണ്ടെന്ന കാര്യം അധ്യാപകർ മനസ്സിലാക്കുന്നത്‌ .

ഉടൻ തന്നെ അജയുടെ ഒപ്പം കയത്തിനു അടുത്തേക്ക് പോയ കുട്ടികൾ, തങ്ങൾ അവസാനം അജയെയ കണ്ടത് കയതിനടുതാണെന്ന് വെളിപെടുത്തി. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടി.

ഓടിയെത്തിയ അയ്യപ്പന്‍ കുട്ടി കയത്തിൽ വീണതയിരിക്കാം എന്ന അനുമാനത്തിൽ കയത്തിലേക്ക് എടുത്തു ചാടി നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെതുകകയിരുന്നു .

ഇതിനു മുൻപ് രണ്ടു കുട്ടികൾ മുങ്ങി മരിച്ച മൂരിക്കയത്തിനു 150 അടി അടുത്തുള്ള കൊച്ചുമൂരിക്കയം എന്നറിയപ്പെടുന്ന കയത്തിൽ ആണ് ആ ദുരന്തവും ഉണ്ടായത്. സ്കൂളിൽ നിന്നും വെള്ളനടി എസ്റ്റേറ്റിലെ ആറിന്റെ തീരത്ത് കൂടി കാഴ്ച കണ്ടു നടക്കുന്നതിനിടയിൽ കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതിനും മീൻ പിടിക്കുന്നതിനും വേണ്ടി ആറ്റിൽ ഇറങ്ങുകയായിരുന്നു .

സംഭവത്തെ പറ്റി അയ്യപ്പന്‍ പറഞ്ഞതു ഇവിടെ കാണുക ( വീഡിയോ) :-

3-web-student-drawned

4-web-student-drawned