മുണ്ടക്കയത്ത് വീണ്ടും കാരുണ്യപ്രവാഹം.. ഇത്തവണ മാളവികക്ക് വേണ്ടി ഒരു ദിവസംകൊണ്ട് നാട് സമാഹരിച്ചത് 10 ലക്ഷം രൂപ

മുണ്ടക്കയത്ത്  വീണ്ടും കാരുണ്യപ്രവാഹം.. ഇത്തവണ  മാളവികക്ക് വേണ്ടി ഒരു ദിവസംകൊണ്ട് നാട് സമാഹരിച്ചത് 10 ലക്ഷം രൂപ

മുണ്ടക്കയം: മുണ്ടക്കയത്തെ ജനങ്ങൾ നാടിനു മാത്രമല്ല, ലോകത്തിനു മുഴുവൻ മാതൃകയാവുകയാണ്. കരുണയുടെ കാര്യത്തിൽ അവരെ തോല്പ്പിക്കുവാൻ മറ്റാർക്കും സാധിക്കുകയില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട്‌ അവർ ലോകത്തെ അത്ഭുതപെടുത്തുന്നു.

ഇരു വൃക്കകളും തകര്‍ന്ന വീട്ടമ്മ മാളവികയ്ക്കായി മുണ്ടക്കയം നിവാസികൾ ഇന്നലെ സമാഹരിച്ചത് 10,14,184 രൂപ.

മുണ്ടക്കയം കരിനിലം തൊണ്ണൂറ്റാറുഭാഗത്ത് താമസിക്കുന്ന മാളവിക സുനിലിന്റെ ഇരു വൃക്കകളുെടയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

തൊണ്ണൂറ്റിയാറുഭാഗത്ത് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ധനസമാഹരണം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍തന്നെ വിവിധ ക്ലബ്ബുകളും സാമൂഹിക സംഘടനകളും 1,18,425 രൂപ സമാഹരിച്ച് നല്‍കി.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.

കരിനിലം വാര്‍ഡിലെ നിര്‍ധനയും അഗതിയുമായ മാടക്കല്‍ സരോജം മാധവന്റെ പെന്‍ഷന്‍ ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 1001 രൂപ ഏറ്റുവാങ്ങിയായിരുന്നു പി.സി.ജോര്‍ജ് ധനസമാഹരണം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 22 സ്‌ക്വാഡുകളായി മുന്നൂറിലധികം പേര്‍ സമാഹരണയജ്ഞത്തിന് നേതൃത്വം നല്‍കി.

പുത്തന്‍ചന്ത, മൈക്കോളജി, വണ്ടന്‍പതാല്‍, മുരിക്കുംവയല്‍, കരിനിലം, വരിക്കാനി വാര്‍ഡുകളിലായിരുന്നു സമാഹരണം നടത്തിയത്. ശനിയാഴ്ച മുണ്ടക്കയം ടൗണില്‍ നടത്തിയ ധനസമാഹരണത്തില്‍ 1,91,000 രൂപ ലഭിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, കെ.എസ്. രാജു, ജിനിഷ് മുഹമ്മദ്, ജാന്‍സി തൊട്ടിപ്പാട്ട്, ഷീബാ ഡിഫായിന്‍, സതി ശിവദാസ്, ടി.കെ.ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീഡിയോ കാണുക :-

1-WEB-malavika-

2-web-malavika-kidney

0-web-malavika

3-web-malavika

4-web-malavika-kidney

6-web-malavika

7-web-malavika-

9-web-malavika

11-web-malavika