മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തീക്കനലാട്ടം കടന്ന് തെയ്യങ്ങൾ നിറഞ്ഞാടി..

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തീക്കനലാട്ടം കടന്ന്  തെയ്യങ്ങൾ നിറഞ്ഞാടി..

ചിറക്കടവ്∙ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൂരപ്പറമ്പിൽ അഗ്നി പ്രവേശനത്തിലൂടെ തീച്ചാമുണ്ടിയും, കതിവന്നൂർ വീരനും കരിങ്കുട്ടി ചാത്തനും കാഴ്ചയുടെ വിസ്മയങ്ങൾ തീർത്തു നിറഞ്ഞാടി. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് ഭക്തിക്കൊപ്പം വിസ്മയങ്ങൾ തീർത്തു തെയ്യം അവതരിപ്പിച്ചത് . തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം ഭക്തിയുടെ പാരമ്യത്തിലെ ദൃശ്യമായി മാറി. .

കോലത്തുനാടിന്റെ പൈതൃകം പേറി ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് തീച്ചാമുണ്ടിയും കതിവന്നൂർ വീരനും കരിങ്കുട്ടി ചാത്തനും ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾ മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രമുറ്റത്തെ പൂരപ്പറമ്പിൽ നിറഞ്ഞാടിയത്.

ഇതു രണ്ടാം വട്ടമാണ് മണക്കാട്ടു ക്ഷേത്രത്തിൽ കോഴിക്കോട് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം തെയ്യക്കോലങ്ങളുമായി എത്തുന്നത്. തീക്കനലിലൂടെ ചാമുണ്ടി തെയ്യം ചുവടുകൾ വച്ചപ്പോൾ അദ്ഭുതമാണ് വിശ്വാസികളിൽ നിറഞ്ഞത്.

ഹിരണ്യവധം കഴിഞ്ഞിട്ടും നരസിംഹമൂർത്തിയുടെ കോപം ശമിക്കാത്തതിനാൽ മഹാദേവൻ തന്റെ തൃക്കണ്ണു തുറന്ന് അഗ്‌നിയുണ്ടാക്കിയെന്നും അതിൽ ചാടി നരസിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നും ഹിരണ്യകശിപുവിനെ കൊന്നു പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂർത്തിയെയാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത് എന്നതുമാണ് ഐതിഹ്യം.

LINKS