കാഞ്ഞിരപ്പള്ളിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്‌പൊടി വിതറി കവർച്ച നടത്തി

കാഞ്ഞിരപ്പള്ളിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു  മുളക്‌പൊടി വിതറി കവർച്ച നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്‌പൊടി വിതറി കവർച്ച നടത്തി.

കുന്നും ഭാഗത്തു കട നടത്തുന്ന ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനോ കടയിൽ ഇരിക്കുമ്പോൾ രാവിലെ ഒൻപതേ മുക്കാലോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയുടെ ഉള്ളിൽ പ്രവേശിച്ചു വെറുതെ സാധനങ്ങളുടെ വില ചോദിച്ചു അകത്തേക്ക് പ്രവേശിച്ചു.

കടയുടെ ഉള്ളിലെത്തിയപ്പോൾ ഒരാൾ പിറകിൽ നിന്നും ബിനോയുടെ തലയിൽ അടിച്ചു. മറ്റെയാൾ കൈയിൽ കരുതിയിരുന്ന മുളക് അരച്ചത് ബിനോയുടെ കണ്ണിലേക്കു കൈകൊണ്ടു പൊതിഞ്ഞു. മുളകുപൊടി കണ്ണിൽ വീണു നിറഞ്ഞതോടെ ബിനോ ഉറക്കെ നിലവിളിച്ചു. തുടർന്ന് അക്രമികൾ ബിനോയെ നിലത്തിട്ടു ചവിട്ടുകയും മർദിക്കുകയും ചെയ്തു. തുടർന്ന് ഒരാൾ
കടയിൽ ഉണ്ടായിരുന്ന മുപ്പത്തിരണ്ടായിരം രൂപ അപഹരിക്കുകയും ചെയ്തു.

വേഗത്തിൽ പുറത്തിറങ്ങിയ അക്രമികൾ ബൈക്കിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പാഞ്ഞു. നിലവിളിച്ചുകൊണ്ട് അവരുടെ പിറകെ പുറത്തേക്കു വന്നു. ബിനോയുടെ ഉറക്കെയുള്ള വിളികേട്ടു അടുത്തുണ്ടായിരുന്നവർ ഓടികൂടിയെങ്കിലും അക്രമികളെ പിടികൂടുവാനായില്ല .

കണ്ണിലും ഷററാത്തിലും കഴുത്തിലും പരിക്കുകളേറ്റ ബിനോയെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തുള്ള സി സി ടിവിയിൽ മോഷ്ടാക്കളുടെ ചിത്രം കിട്ടിയിട്ടുണ്ടോയെന്നു പരിശോധന തുടരുകയാണ്.