കാഞ്ഞിരപ്പള്ളിയിൽ ഒരാഴ്ചയ്ക്കിടെ നടന്നത് മൂന്നു മോഷണങ്ങളും ഒരു പിടിച്ചുപറിയും: നാട് ഭീതിയിൽ..

കാഞ്ഞിരപ്പള്ളിയിൽ ഒരാഴ്ചയ്ക്കിടെ നടന്നത് മൂന്നു മോഷണങ്ങളും ഒരു പിടിച്ചുപറിയും: നാട് ഭീതിയിൽ..

കാഞ്ഞിരപ്പള്ളിയിൽ ഒരാഴ്ചയ്ക്കിടെ നടന്നത് മൂന്നു മോഷണങ്ങളും ഒരു പിടിച്ചുപറിയും : നാട് ഭീതിയിൽ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിൽ ഒരാഴ്ചയ്ക്കിടെ മൂന്നു മോഷണങ്ങളും ഒരു പിടിച്ചുപറിയും നടന്നതോടെ നാട് ഭീതിയിലായി. ക്യാമറ വച്ചിട്ടും. കാര്യമില്ലെന്നായി. സി.സി ടിവി ക്യാമറകളിൽ ‍ സോപ്പ് തേച്ച് മോഷ്ടാക്കൾ കാഴ്ച മറച്ചും, ക്യാമറകൾ തല്ലിപൊട്ടിച്ചും, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും മോഷ്ടിച്ചുമാണ് മോഷ്ട്ടാക്കൾ വിളയാട്ടം നടത്തുന്നത് . തിങ്കളാഴ്ച രാത്രി പൊടിമറ്റത്തു എസ്ഡി കോളജിന് എതിർവശത്ത് പള്ളി വക ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ മോഷണം നടന്നു. കഴിഞ്ഞ 19ന് കൂവപ്പള്ളി ഭാഗത്ത് റോഡിൽ കൂടി രാത്രിയിൽ സഞ്ചരിക്കവേ വഴിയിൽ തടസ്സമുണ്ടാക്കി ബൈക്ക് യാത്രക്കാരനെ കത്തി കാട്ടിയും കഴുത്തിൽ കയർ കുരുക്കിയും പണവും മൊബൈൽ ഫോണും അപഹരിക്കുകയുണ്ടായി. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ റോഡിൽ ബൈക്ക് യാത്രികനു നേരെ കല്ലേറുണ്ടായി. ഏതാനും മാസങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി മേഖലയിൽ രണ്ട് മുസ്‌ലിം പള്ളികളുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം അപഹരിച്ച സംഭവമുണ്ടായി. നാലു മാസത്തിനിടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മോഷണം വളരെയധികം പെരുകി. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മോഷണങ്ങളും പിടിച്ചുപറിയും നാടിനെ ഭീതിയിലാക്കിയിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി പൊടിമറ്റത്തു എസ്ഡി കോളജിന് എതിർവശത്ത് പള്ളി വക ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ മോഷണം നടന്നു. ഹാർഡ്‌വെയർ കടയായ പോപ്പുലർ ട്രേഡേഴ്സിൽ നിന്നു പതിനെട്ടായിരത്തോളം രൂപയും സമീപത്തെ ഡിഎഡ്യൂ ഹബ് ബുക്സ് ആൻഡ് സ്റ്റേഷനറി കടയിൽ നിന്നു പതിനാറായിരത്തോളം രൂപയും മോഷ്ടിച്ചു.

കടകളുടെ പിൻവശത്തെ ജനാലയുടെ ‍ ചില്ല് പൊട്ടിച്ച് ഇരുമ്പു കമ്പികൾ അറത്തു മാറ്റിയാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. ഡിഎഡ്യൂ ഹബ്ബിലെ സി.സിടിവി ക്യാമറകളിൽ ‍ സോപ്പ് തേച്ച് മോഷ്ടാക്കൾ കാഴ്ച മറച്ചു. ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും മോഷ്ടിച്ചു. പോപ്പുലർ ട്രേഡേഴ്സിലെ ക്യാമറകൾ അടിച്ച് തകർക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 19ന് കൂവപ്പള്ളിയിലെ‍ സ്വകാര്യ ഫാക്ടറി ജീവനക്കാരൻ കൂരംതൂക്ക് പ്ലാവിനാംകുഴി പി.ജി.അനൂപ് ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ കത്തി കാട്ടിയും കഴുത്തിൽ കയർ കുരുക്കിയും പണവും മൊബൈൽ ഫോണും അപഹരിച്ചു. കൂവപ്പള്ളി- അമ്പലവളവ് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് റോഡിൽ കമ്പുകൾ കുറുകെയിട്ടു തടസ്സം സൃഷ്ടിച്ചതായും അനൂപ് പറയുന്നു.

ബൈക്ക് നിർത്തി കമ്പുകൾ മാറ്റുന്നതിനിടെ ഒരാൾ കത്തി കാട്ടിയും മറ്റൊരാൾ കഴുത്തിൽ കയറിട്ട് കുരുക്കിയും 5060 രൂപയും മറ്റ് രേഖകളും അടങ്ങിയ പഴ്സും 8000 രൂപ വിലയുള്ള മൊബൈൽ ഫോണും പിടിച്ചുവാങ്ങിയെന്നും അനൂപ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതു വരെ പിടികൂടാനായിട്ടില്ല. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ റോഡിൽ ബൈക്ക് യാത്രികനു നേരെ കല്ലേറുണ്ടായി. കഴിഞ്ഞ 20ന് കാരികുളം സ്വദേശി കൊള്ളിക്കുളവിൽ ജോയ്‌സിന്റെ വീടിന്റെ പോർച്ചിലിരുന്ന സൈക്കിൾ മോഷണം പോയി.

തുരുത്തി പടവ് കൊച്ചുമഠത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച രണ്ടു പേർ നാട്ടുകാരെ കണ്ട് ഓടി മറ‍ഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പതിന‍ഞ്ചോളം മോഷണങ്ങളാണു ടൗണിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. ഒരു മാസം മുൻപ് മിനി സിവിൽ സ്റ്റേഷന്റെ സമീപത്തെ ഇലക്ട്രോണിക്സ് കടയിൽ നിന്നു ഹോം തിയറ്റർ മോഷണം പോയി . ഉടമ നമസ്‌കാരത്തിന് മസ്ജിദിൽ പോയ സമയത്താണ് മോഷണം നടന്നത്.

അടുത്ത ദിവസം പാറത്തോട് തപാൽ ഓഫിസിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കുന്നുപറമ്പിൽ യൂനീസ് ഖാന്റെ സ്കൂട്ടർ മോഷണം പോയി. നാലു മാസത്തിനിടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മോഷണം പെരുകി. രണ്ട് മുസ്‌ലിം പള്ളികളുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം അപഹരിച്ച സംഭവമുണ്ടായി.

കോവിൽക്കടവിൽ പ്രവർത്തിക്കുന്ന മാംഗോസ് ബേക്കറിയിൽ നിന്നു 25000 രൂപയും പഴയ പള്ളി ജംക്‌ഷനു സമീപം അമല ഗ്ലാസ് സെന്ററിൽ നിന്നു 1500 രൂപ അപഹരിച്ച സംഭവവുമുണ്ടായി. രണ്ടു കടകളുടെയും ഷട്ടറിന്റെ താഴ് അറുത്തുമാറ്റിയാണു മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്. ഇത്രയേറെ മോഷണങ്ങൾ നടന്നിട്ടും മോഷ്ടാക്കളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ലാത്തത് വ്യാപക പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.