കപ്പാട് കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തി

കപ്പാട് കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തി


കാഞ്ഞിരപ്പള്ളി: കപ്പാട് കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ നേര്‍ച്ചപ്പെട്ടി കുത്തിതുറക്കാന്‍ ശ്രമിച്ച പാടുകള്‍ സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.

കുരിശുപള്ളിയില്‍ അകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികളും കുത്തിതുറന്ന നിലയിലാണ്. ഒരണ്ണെത്തിന്റെ താഴ് അറുത്ത് മാറ്റിയും മറ്റൊന്നിന്റെ പൂട്ട് പൊളിച്ചുമാണ് പണം മോഷ്ടിച്ചത്. രണ്ടാഴ്ച മുന്‍പാണ് നേര്‍ച്ചപ്പെട്ടില്‍ നിന്ന് പണം എടുത്തത്. ഇതിനാല്‍ രണ്ടാഴ്ചത്തെ പണം മോഷ്ടിച്ചതായി പള്ളി കമ്മിറ്റിയംഗം പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.