എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന മോഷ്ട്ടാവ് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു

എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന മോഷ്ട്ടാവ് വീട്ടമ്മയുടെ  കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു

എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന ഹെൽമറ്റ് ധാരിയായ യുവാവ് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ..

എരുമേലി : എരുമേലി-കാരിത്തോട് റോഡിൽ ഓട്ടോ കാത്ത് റോഡരുകിൽ നിന്നിരുന്ന വീട്ടമ്മയുടെ കണ്ണിൽ ഹെൽമറ്റ് ധാരിയായ യുവാവ് മുളക് പൊടി വിതറി മാല പറിയ്ക്കാന്‍ ശ്രമം. വീട്ടമ്മ നിലവിളിച്ചോടിയതും, എതിരെ വാഹനം വരുന്നതു കണ്ടു മോഷ്ടാവ് ശ്രമമുപേക്ഷിച്ച് ബൈക്കിൽ രക്ഷപെട്ടു.

എരുമേലി പുതുശേരി വീട്ടിൽ സുനിലിന്റെ ഭാര്യ സീന(39)യുടെ കണ്ണിലാണ് ബൈക്കിലെത്തിയ യുവാവ് മുളക്‌പൊടി വിതറി മാലപറിയ്ക്കാന്‍ ശ്രമിച്ചത്. എരുമേലി-കാരിത്തോട് റോഡിൽ അത്തിമൂട്ടിൽ പടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. അധികം ബസ് സർവീസും വാഹനത്തിരക്കും ഇല്ലാത്ത റോഡായതിനാൽ എരുമേലിയിലേയ്ക്ക് പോകാന്‍ ഓട്ടോറിക്ഷ കാത്തുനിൽകുകയായിരുന്നു വീട്ടമ്മ. എരുമേലിയിൽ നിന്നും കാരിത്തോട് ഭാഗത്തേക്ക് ബൈക്കിൽ. പോവുകയായിരുന്ന ഹെൽമറ്റ് ധാരിയായ യുവാവ് വീട്ടമ്മയെ കണ്ടു ഏതാനും വാര മുന്നോട്ടു പോയ ശേഷം തിരികെവന്നു മുളക് പൊടി വിതറുകയായിരുന്നു.

മോഷ്ട്ടാവ് മാലയിൽ പിടുത്തമിട്ടതും ഭയന്ന് വിറച്ച സീന നിലവിളിച്ചുകൊണ്ട് അടുത്തുള്ള വീടിനെ ലക്ഷ്യമാക്കി ഓടി. മോഷ്ടാവും പിന്തുടന്നെങ്കിലും, ആ സമയത്തു റോഡിലൂടെ ഒരു ഓട്ടോ റിക്ഷയും ബൈക്കും വരുന്നതുകൊണ്ട് ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞ മോഷ്ട്ടാവ് വേഗം ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു.

നിലവിളി കേട്ടെത്തിയ നാട്ടുകാർ സീനയെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കിൽ. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് നീല ടീഷര്‍ട്ടും,കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി കണ്ടിരുന്നില്ല.