പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പോലീസ് പിടിക്കൂടി

പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ  പോലീസ് പിടിക്കൂടി

പൊൻകുന്നം : പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പൊൻകുന്നം പോലീസ് പിടിക്കൂടി. വാഴൂർ ചാമം പതാൽ പനന്താനം കോളിനിയിൽ ഊട്ടുപുരയ്ക്കൽ അനീഷ്‌ (26) ആണ് പിടിയിലായത്.

ജൂണ്‍ 30-ന് പുലർച്ചെ ഒരു മണി കഴിഞ്ഞ് കുട്ടിക്കാനം ക്യാമ്പിൽ ജോലി ചെയ്യുന്ന ചിറക്കടവ് അരിയ്ക്കൽ വരുണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരുണിന്റെ വീട്ടിൻറെ ജനാലയിലൂടെ കൈയിട്ട് രണ്ടു ഫോണ്‍ മോഷണം നടത്തിയെന്ന് പൊൻകുന്നം പോലീസ് പറഞ്ഞു. മോഷണം നടത്തിയ ഫോണിൽ കൂടി നിരവധി പേരെ വിളിച്ചിട്ടുണ്ട്. മോഷണം പോയ ഫോണിലോട്ട് വരുണ്‍ വിളിച്ചിട്ടുണ്ടായിരുന്നു. ഒരു ഫോണ്‍ സ്വിച്ച് ഓഫും മറ്റേതു പ്രവർത്തിക്കുന്നുമുണ്ടായിരുന്നു.

വില്പന നടത്തിയ വിലക്കുറഞ്ഞ ഫോണ്‍ മണിമലയിലെ മൊബൈൽ കടയിൽ നിന്നും വീണ്ടെടുത്തു. വിലക്കൂടിയ സ്മാർട്ട്‌ ഫോണ്‍ ചാമം പതാലിൽ പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെടുത്തു.

30-ന് പുലർച്ചെ മറ്റു നിരവധി വീടുകളിൽ മോഷണ ശ്രമം നടത്തിയിരുന്നതായും വരുണിന്റെ വീട്ട് മുറ്റത്ത് കിടന്ന ബൈക്ക് മോഷണം നടത്താൻ ശ്രമം നടന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചു. സൈബർ സെല്ലിൻറെ സഹായത്തോടെ ടവർ ലൊക്കേറ്റ് ചെയ്ത് പ്രതിയെ 24 മണിക്കൂറിനകം വലയിൽ വീഴുത്തുകയായിരുന്നു.

മോഷ്ട്ടാവ് മറ്റു നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പൊൻകുനം എസ്. ഐ. സുരേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിക്കൂടിയത്. 30-ന് പുലർച്ചെ മോഷണം നടത്തിയ പ്രതിയെ ഒന്നാം തീയതി വൈകുന്നേരത്തോടെ ചാമം പതാലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്ത ശേഷം ഉച്ചക്കഴിഞ്ഞ്‌ പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
1-web-moshanam-prathi-aneesh